പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

സർക്കാരിനെക്കുറിച്ച്‌ മുൻവിധിയില്ല ഃ നാരായണപ്പണിക്കർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികളെക്കുറിച്ച്‌ മുൻവിധികളൊന്നുമില്ലെന്ന്‌ എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ. ഭരണം തുടങ്ങിക്കഴിഞ്ഞിട്ട്‌, പറ്റിയ സന്ദർഭം വരുമ്പോൾ അഭിപ്രായം പറയാം. മന്ത്രിസഭിലെ സാമുദായിക അനുപാതത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ മന്ത്രിസഭയിൽ എത്ര നായൻമാരുണ്ടെന്ന്‌ താൻ എണ്ണിനോക്കിയിട്ടില്ല എന്നായിരുന്നു പണിക്കരുടെ മറുപടി.

മറുപുറംഃ പണിക്കരുടെ സമദൂരം ഇപ്രാവശ്യവും ഏതാണ്ട്‌ ബഹുദൂരം പിന്നിലായി. ചില സമദൂരങ്ങൾക്ക്‌ അകലം കുറവായിരിക്കുമെന്നും അത്‌ യു.ഡി.എഫിനോടുളള അകലമാണെന്നും ഏതു കണ്ണുപൊട്ടനുപോലും അറിയാം. ഏതായാലും മന്ത്രിസഭയിലെ നായന്മാരുടെ എണ്ണം നോക്കാൻ പോകാതിരുന്നത്‌ നന്നായി. അങ്ങോട്ടു ചെന്നിരുന്നെങ്കിൽ പാലും പഴവും കോരിത്തന്നേനെ. ഏതായാലും പഴയ ചങ്ങാതി നടേശൻ മുതലാളിയുടെ പോലെ കുഴിയിൽ ചാടിയില്ല. ഭാഗ്യം... നല്ല നായര്‌ നനഞ്ഞു ചാകുന്നതെന്തിന്‌ അല്ലേ...?




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.