പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മുഖ്യമന്ത്രിക്കസേരയ്‌ക്കുവേണ്ടി ഗൗരിയമ്മ ഭർത്താവിനെ ഉപേക്ഷിച്ചു ഃ വെളിയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ടി.വി. തോമസിന്റെ ഭാര്യയായതിനാൽ മുഖ്യമന്ത്രിസ്ഥാനം ലഭിക്കില്ലെന്നുകരുതി ഭർത്താവിനെ ഉപേക്ഷിച്ചവരാണ്‌ ഗൗരിയമ്മയെന്ന്‌ സി പി ഐ നേതാവ്‌ വെളിയം ഭാർഗവൻ. ടി വി തോമസിന്റെ 30-​‍ാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു വെളിയം. ഗൗരിയമ്മയെ ടി വി വിവാഹം കഴിക്കുന്നതിനെ താനുൾപ്പടെയുള്ളവർ എതിർത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറപുറം

ആടുകിടന്നിടത്ത്‌ പൂടപോലുമില്ലാത്തപ്പോഴാണ്‌ വെളിയത്തിന്‌ ഹാലിളകുന്നത്‌. അത്‌ കഴിഞ്ഞിട്ട്‌ കാലം കുറെയായില്ലേ. ഇനി പോസ്‌റ്റുമോർട്ടം നടത്തിയാൽ കഥകൾ വേറെയും വരും. പല്ലിന്റെയിട കുത്തല്ലേ.... നാറും. പിന്നെ ഗൗരിയമ്മയെ ഒതുക്കാനാണേൽ അതിനുള്ള മറുപടി കൃത്യമായി കൊടുക്കണം. അല്ലാതെ ടി വി സീരിയൽ കഥപോലെ അടുക്കള കാര്യവും അയൽപക്കത്തെ ഗർഭവിശേഷവും പറഞ്ഞു നടന്നിട്ടു കാര്യമില്ല. പിന്നെ ഗൗരിയമ്മ ഉന്നംനോക്കി തിരിച്ചു വല്ലതും പറഞ്ഞാൽ അത്‌ താങ്ങാനുള്ള ശേഷികൂടി വേണം. ആയമ്മയ്‌ക്ക്‌ നഷ്ടപ്പെടാൻ ഒന്നുമില്ല.... ഇതൊക്കെ പട്ടിയുടെ വായിൽ കോലിട്ട്‌ കുത്തുന്നതുപോലയാണ്‌ വെളിയം സഖാവേ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.