പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ആന്റണിയും ഉമ്മൻചാണ്ടിയും അച്‌ഛനും അമ്മയും പോലെഃ എം.എം. ഹസൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ആന്റണിയും ഉമ്മൻചാണ്ടിയും കോൺഗ്രസുകാർക്ക്‌ അച്‌ഛനും അമ്മയും പോലെയാണെന്ന്‌ എം.എം.ഹസൻ പറഞ്ഞു. ആന്റണി ഇന്നും ചോദ്യം ചെയ്യപ്പെടാത്ത നേതാവാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ഹസൻ പറഞ്ഞു. എങ്കിലും അച്ചടക്ക നടപടികൾ വേണ്ട എന്ന ആന്റണിയുടെ നിലപാടിനോട്‌ ഇപ്പോൾ യോജിക്കാനാവില്ല.

മറുപുറംഃ- അച്‌ഛനും അമ്മയുമൊക്കെ ആയപ്പോൾ പാവമൊരു അപ്പൂപ്പനെ എല്ലാവരും മറന്നു അല്ലേ.... വഴിതെറ്റിപ്പോയ ഈ അച്‌ഛനേയും അമ്മയേയും തറവാട്ടിൽ തിരിച്ചുകയറ്റി കുടുംബഭരണത്തിന്റെ പങ്ക്‌ ഏൽപ്പിച്ചതാണ്‌ തെറ്റ്‌. ചരിത്രം പറയുമ്പോൾ ഇത്തിരി കയറ്റിപ്പറയണം. അല്ലാതെ ഇന്നലെ തളിർത്ത തകരയെക്കണ്ട്‌ മാത്രം സംസാരിക്കല്ലേ...ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല ഹസനേ.

തലയ്‌ക്കു പിരിയുണ്ടെങ്കിലും, കാരണവരെ ബഹുമാനിക്കാത്ത തറവാട്‌ ഗതിപിടിക്കില്ല അല്ലേ കരുണാകർജി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.