പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ടൂറിസം വകുപ്പിൽ ഇനി പ്രതിമയുഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ടൂറിസം വകുപ്പിന്റെ ചിലവിൽ കോവളത്തും കൊച്ചിയിലും പ്രതിമകൾ നിർമ്മിക്കാൻ പദ്ധതി. കോവളത്ത്‌ കന്യാകുമാരിയിലെ തിരുവളളുവർ പ്രതിമയുടെ വലിപ്പത്തിൽ, പരശുരാമ പ്രതിമ സ്ഥാപിക്കാനും, കൊച്ചിയിൽ ‘സ്‌റ്റാച്യൂ ഓഫ്‌ ലിബർട്ടി’പോലെ ‘ക്യൂൻ ഓഫ്‌ അറേബ്യൻ സീ’ എന്ന കൂറ്റൻ പ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചതായി ടൂറിസം വകുപ്പുമന്ത്രി പി.ശങ്കരൻ അറിയിച്ചു. കാക്കകൾക്ക്‌ കാഷ്‌ഠിക്കാൻ വേണ്ടി നാടുമുഴുവൻ പ്രതിമകൾ സ്ഥാപിക്കണമോ എന്ന്‌ പത്രലേഖകർ ചോദിച്ചപ്പോൾ പ്രതിമയുടെ തലയിൽ കാഷ്‌ഠിക്കുന്നത്‌ അപമാനകരമാണെന്ന്‌ കാക്കയ്‌ക്ക്‌ അറിയില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മറുപുറംഃ- പി.ശങ്കരനെ പോലെയുളള ജ്ഞാനികളെ മന്ത്രിയായി കിട്ടിയത്‌ കേരളത്തിലെ ജനങ്ങളുടെയും കാക്കകളുടെയും ഭാഗ്യം...വായ്‌ തുറന്നാൽ മണ്ടത്തരം പറയുന്നതിനാൽ ജനങ്ങൾക്ക്‌ ടിയാനെ ഇഷ്‌ടം....ഇപ്പോ കാഷ്‌ഠിക്കാൻ നാടുമുഴുവൻ പ്രതിമ നിർമ്മിക്കുന്നതിനാൽ കാക്കകൾക്കും ഇഷ്‌ടം...കാക്കകൾക്ക്‌ ഒന്നും അറിയില്ലെന്നു മാത്രം പറയരുത്‌; മന്ത്രിയായതുകൊണ്ടായിരിക്കണം കാക്ക പി.ശങ്കരന്റെ തലയിൽ കാഷ്‌ഠിക്കാത്തത്‌...പ്രതിമപോലെതന്നെ നിശ്ചലമല്ലേ ഈ മന്ത്രിപുംഗവന്റെ പ്രവർത്തനങ്ങൾ...

മലിനജലം കുടിച്ചും കൊതുകുകടി കൊണ്ടും വലഞ്ഞിരിക്കുന്ന കൊച്ചി പ്രാന്തപ്രദേശത്ത്‌ അറബിക്കടലിന്റെ റാണിയുമായി ചെന്നാൽ വിവരമറിയുമേ....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.