പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ലാലുവിന്റെ മൺകപ്പുചായ യാത്രക്കാർ ബഹിഷ്‌ക്കരിക്കുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ട്രെയിനുകളിൽ മൺകപ്പുകളിൽ ചായ വിതരണം ചെയ്യണമെന്ന കേന്ദ്ര റയിൽവേ മന്ത്രി ലാലുപ്രസാദ്‌ യാദവിന്റെ ഉത്തരവിനോട്‌ യാത്രക്കാർക്ക്‌ യോജിക്കാനാവുന്നില്ല. മൺകപ്പിലാണെങ്കിൽ ചായ വേണ്ട എന്നാണ്‌ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇപ്പോഴുളള കടലാസു കപ്പുതന്നെയാണ്‌ യാത്രക്കാർക്ക്‌ പ്രിയങ്കരം.

മറുപുറംഃ- ലാലു എന്നും ഒരു ‘കന്നുകാലി’ ലൈനിലാ....ഇപ്പോ മൺകപ്പിൽ ചായ എന്നല്ലേ വാശി പിടിച്ചുളളൂ...നാളെ ഓരോ ട്രെയിനിലും രണ്ട്‌ പശുവിനെയോ എരുമയെയോ വീതം വളർത്തണമെന്നും അതിന്റെ പാൽകൊണ്ടു വേണം ചായയുണ്ടാക്കാനെന്നും ഈ കർഷകമഹാൻ പറയുമായിരിക്കും. നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിലും, ചെറുതായൊന്നു അനങ്ങുകയെങ്കിലും വേണ്ടെ?... ഒടുവിൽ ബുളളറ്റ്‌ ട്രെയിനു പകരം കാളവലിക്കുന്ന ട്രെയിൻ വരുമായിരിക്കും.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.