പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ മദ്യം വിളമ്പിയത്‌ തെറ്റ്‌ ഃ കരുണാകരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിൽ ലേഖകർക്കായി മദ്യം വിളമ്പിയത്‌ തെറ്റായ നടപടിയാണെന്ന്‌ കെ.കരുണാകരൻ പറഞ്ഞു. ഒരു കോൺഗ്രസ്‌ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ പ്രവർത്തിച്ചതായി തനിക്ക്‌ ഓർമ്മയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന്‌ കരുണാകരൻ ആവശ്യപ്പെട്ടു.

മറുപുറംഃ ഗാന്ധിജി വെണ്ണീറായിട്ട്‌ കാലം കുറെ കഴിഞ്ഞു എന്ന്‌ എന്തേ കരുണാകർജി മറന്നത്‌. ഇപ്പോൾ പടിഞ്ഞാറൻ മാഡത്തിന്റെ കാലമാണ്‌. പത്രസമ്മേളനം ഒരു പാശ്ചാത്യരീതിയിലായതിന്‌ പാവം ഉമ്മനെ പഴിക്കുന്നതെന്തിന്‌. നാടോടുമ്പോൾ നടുവെ ഓടണം എന്നല്ലേ ചൊല്ല്‌. വേണമെങ്കിൽ മദ്യപാനത്തിനു പശ്ചാത്തലസംഗീതമായി ‘രഘുപതി രാഘവരാജാറാം’ കൂടി ഒരുക്കാമായിരുന്നു മുഖ്യന്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.