പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഇരുഗ്രൂപ്പുകാരും പി.ബിയുടെ നിരീക്ഷണത്തിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

കേരളത്തിലെ സി.പി.എം പ്രവർത്തനങ്ങളെ അടുത്ത മൂന്നു മാസത്തേക്ക്‌ നിരീക്ഷണത്തിലാക്കാൻ പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചു. പിണറായി-വി.എസ്‌ ഗ്രൂപ്പുകളുടെ നടപടികളോട്‌ പി.ബി യോജിക്കുന്നില്ല. ദേശാഭിമാനിയിൽനിന്നും വി.എസിനെ നീക്കം ചെയ്തതും, പാർട്ടിയിൽ ദുർബലമാകുന്നതിന്റെ ഭാഗമായി വി.എസ്‌ കൈക്കൊളളുന്ന നടപടികളേയും പി.ബി അംഗീകരിക്കുന്നില്ല.

മറുപുറംഃ അങ്ങിനെ ഒടുവിൽ വിപ്ലവകാരികളെ നല്ല നടപ്പിന്‌ ശിക്ഷിച്ചിരിക്കുന്നു. എങ്കിലും പി.ബി സഖാക്കളെ, ഒടുവിൽ ഈ വിപ്ലവകാരി ഗ്രൂപ്പുകാർ എങ്ങിനെയാണ്‌ പാർട്ടിയിൽ വിപ്ലവം വരുത്തുന്നതെന്ന്‌ നിങ്ങളെ പഠിപ്പിച്ചെന്നിരിക്കും. കുറച്ചുനാൾ കേരളത്തിൽവന്ന്‌ എ.കെ.ജി സെന്ററിൽ താമസിക്കൂ... കാരാട്ട്‌ ഗ്രൂപ്പ്‌, യെച്ചൂരി ഗ്രൂപ്പ്‌, സുർജിത്‌ ഗ്രൂപ്പ്‌ എന്നിങ്ങനെയായി ചില മാറ്റങ്ങൾക്ക്‌ വിധേയരാകാം.... ചത്ത പാമ്പിനെ തല്ലിയിട്ടെന്താ കാര്യം?
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.