പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

സോണിയഗാന്ധി കരുത്തുറ്റ മൂന്നാമത്തെ വനിത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ലോകത്തേറ്റവും കരുത്തുറ്റ വനിതകളിൽ മൂന്നാം സ്ഥാനത്തിന്‌ സോണിയാഗാന്ധി അർഹയായി. ഫോർബ്‌സ്‌ മാസിക നടത്തിയ വിലയിരുത്തലിലാണ്‌ സോണിയയ്‌ക്ക്‌ ഈ സ്ഥാനം ലഭിച്ചിരിക്കുന്നത്‌. യു.എസ്‌. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ കോണ്ടലീസ റൈസ്‌, ചൈനീസ്‌ ഉപപ്രധാനമന്ത്രി വൂയി എന്നിവരാണ്‌ ഒന്നും രണ്ടും സ്ഥാനക്കാർ. ജോർജ്ജ്‌ ബുഷിന്റെ പത്‌നി ലോറ, ബിൽക്ലിന്റന്റെ പത്‌നി ഹിലാരി എന്നിവർ നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.

മറുപുറംഃ- ഇതെന്ത്‌ വിശകലനം?....സോണിയയെ പ്രധാനമന്ത്രി പദത്തിൽനിന്നും ഓടിക്കാൻ വേണ്ടി തലമൊട്ടയടിക്കാനും കഞ്ഞിയും പയറും കഴിക്കാനും വെറും തറയിൽ കിടക്കാനും തയ്യാറെടുത്ത വീരവനിതകളെക്കുറിച്ച്‌ ഈ മാസികയ്‌ക്ക്‌ ഒന്നും അറിയില്ലേ?.... ഇങ്ങനെയും ചില വനിതകൾ ഇവിടെയുണ്ട്‌....നേരിട്ട്‌ കാണണമെങ്കിൽ ഇന്ത്യയിൽ വന്നൊന്ന്‌ കറങ്ങിനോക്കണം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.