പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

“ഹിമാലയ” സർക്കാർ ഏറ്റെടുക്കണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

കണിച്ചുകുളങ്ങര കൂട്ടക്കൊലപാതകത്തിന്റെ സൂത്രധാരകരെന്ന്‌ കരുതുന്ന സജിത്തിന്റെയും ബിനീഷിന്റെയും നേതൃത്വത്തിലുളള ‘ഹിമാലയ’ ചിട്ടിക്കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന്‌ സ്വാതന്ത്ര്യസമരസേനാനിയും കേരള ജനകീയ പ്രതികരണ സമിതി ചെയർമാനുമായ കെ.സി. കിടങ്ങൂർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹിമാലയ ഉടമകളുടെയും ബന്ധുക്കളുടെയും സ്വത്ത്‌ മുഴുവൻ മരവിപ്പിച്ച്‌, ഈ സ്ഥാപനത്തിലെ പതിനായിരക്കണക്കിന്‌ തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണമെന്നും കിടങ്ങൂർ ആവശ്യപ്പെട്ടു.

മറുപുറംഃ കുശാലായി കാര്യങ്ങൾ.... ഇനി കണിച്ചുകുളങ്ങര പോലെ ആവർത്തിക്കാൻ കളളലോറികൾ വേണ്ടിവരില്ല. പി.ഡബ്ല്യൂ.ഡിയുടെ റോഡ്‌ റോളർ മതിയാകും. സർക്കാരാകുമ്പോൾ കേസു നടത്താനും അധികം ബുദ്ധിമുട്ടേണ്ട. സെൻട്രൽ ജയിലിൽനിന്ന്‌ സർക്കാർ ചിട്ടിക്കമ്പനിക്കായി കോൺട്രാക്‌റ്റ്‌ വകുപ്പിൽ നല്ല ഗുണ്ടകളേയും ഇറക്കാം....

ഉദ്ദേശശുദ്ധി മനസ്സിലാകുന്നു. എങ്കിലും ഇത്തരം തട്ടിപ്പുപരിപാടികൾ കടയോടെ വെട്ടിമാറ്റുകയാണ്‌ നല്ലത്‌. ചിട്ടിക്കമ്പനിയല്ലേ എന്നെങ്കിലും പൊട്ടിപ്പോകുമെന്ന്‌ അറിയാത്തവരായി കേരളത്തിൽ ആരുണ്ട്‌.... ഇത്‌ ജനങ്ങൾക്കുകൂടിയുളള താക്കീതാണ്‌. ആരെങ്കിലും വന്നുപറഞ്ഞാൽ ഏജന്റാകാനും നിക്ഷേപിക്കാനും നടന്നാൽ ഇതുതന്നെ ഗതി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.