പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മന്ത്രിമന്ദിര അറ്റകുറ്റപ്പണി ഃ കൊടിയേരിയുടെ ചിലവ്‌ 17,40,600 രൂപ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

മന്ത്രിമന്ദിരങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിന്‌ ഈ സർക്കാരിന്റെ കാലത്ത്‌ ഏറ്റവുമധികം തുക ചിലവഴിച്ചിരിക്കുന്നത്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌ണനാണ്‌. അദ്ദേഹം താമസിക്കുന്ന മൻമോഹൻ ബംഗ്ലാവ്‌ അറ്റകുറ്റപ്പണി നടത്താൻ ചിലവിട്ടിരിക്കുന്നത്‌ 17,40,600 രൂപയാണ്‌. മന്ത്രി സി.ദിവാകരനാണ്‌ രണ്ടാം സ്ഥാനത്ത്‌ -11,75,300 രൂപ. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്‌ ഹൗസ്‌ അറ്റകുറ്റപ്പണി നടത്താൻ 68,400 രൂപ മാത്രമാണ്‌ ചിലവായത്‌.

മറുപുറംഃ ഹായ്‌, സഖാവ്‌ നമ്മുടെ പഴയ വക്കം പുരുഷോത്തമനെ തോൽപ്പിച്ചല്ലോ... അന്ന്‌ വക്കം പത്തോ പതിനഞ്ചോ എടുത്തപ്പോൾ കുട്ടി സഖാക്കൾ പറഞ്ഞത്‌ ഓർമ്മയുണ്ട്‌-ഇതുണ്ടായിരുന്നെങ്കിൽ പത്തിരുപത്‌ പാവപ്പെട്ടവർക്ക്‌ തലചായ്‌ക്കാൻ ഒരിടം ഒരുക്കാമായിരുന്നെന്ന്‌. മന്ത്രിമാർ ചെറ്റപ്പുരയിൽ കിടക്കണമെന്ന്‌ പറയുന്നില്ല. എങ്കിലും ഇതിത്തിരി കടന്ന കയ്യ്‌ ആയിപ്പോയി. ങാ... തൊഴിലാളിവർഗം അധികാരമേറ്റാൽ അവരായി പിന്നെ അധികാരിവർഗം...
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.