വാജ്പേയിയുടെ നിർദ്ദേശത്തെ അവഗണിച്ച് മദൻലാൽ ഖുറാനയെ ബി.ജെ.പിയിൽ നിന്നും പുറത്താക്കി. ഇതോടെ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. തിരക്കുപിടിച്ച് നടപടിയെടുക്കരുതെന്ന വാജ്പേയിയുടെ അഭിപ്രായത്തെ തെല്ലും പരിഗണിക്കാതെയാണ് പാർട്ടി അധ്യക്ഷൻ എൽ.കെ.അദ്വാനി ഖുറാനയ്ക്കെതിരെ നടപടിയെടുത്തത്. ഇതോടെ വാജ്പേയിയും അദ്വാനിയും രണ്ടു തട്ടിലായെന്ന് വ്യക്തമായി.
മറുപുറംഃ തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും. ഇതാണ് ബി.ജെ.പിയിലെ അവസ്ഥ. കേരളത്തിൽ നോക്കിയാലും ഇതുതന്നെ അവസ്ഥ. രാജേട്ടനും പത്മേട്ടനും തമ്മിൽ തല്ല് ശ്രീധരേട്ടനും മുകുന്ദേട്ടനും വാൾപ്പയറ്റ്. പാർട്ടിയെന്നാൽ ഇങ്ങനെ വേണം. അധികാരം ഉളളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെ തന്നെ. ബി.ജെ.പിയെന്നാൽ ‘ബല്ലാത്ത ജഗ പൊക“ എന്നു വിളിക്കാം.