പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ബാലകൃഷ്‌ണപിളള യു.ഡി.എഫ്‌ വിട്ടു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ആർ.ബാലകൃഷ്‌ണപിളള ചെയർമാനായ കേരള കോൺഗ്രസ്‌ (ബി) യു.ഡി.എഫ്‌ വിട്ടു. തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ തീരുമാനം പ്രഖ്യാപിച്ചത്‌. പാർട്ടി പിന്നീട്‌ ജനതാദളിൽ ലയിച്ചേക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിരിക്കാനാണ്‌ പാർട്ടി തീരുമാനം. വരുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുവേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

മറുപുറംഃ സംഗതി അടിപൊളിയായി പിളേള; പക്ഷെ നേരിട്ടങ്ങ്‌ ഇറങ്ങിച്ചെന്നാൽ എൽ.ഡി.എഫുകാർ മാനിക്കുമോ എന്നൊരു സംശയം ഉണ്ടല്ലേ. അതായിരിക്കും ജനതാദൾ അടുക്കളവഴിയൊരു പുതുതറവാട്‌ കയറ്റം. മകനെയൊന്നു സൂക്ഷിച്ചോണേ, അഭിനയക്കാരനാ. അപ്പൻ പറയുന്നത്‌ ശരി, ശരി എന്നുപറഞ്ഞ്‌ ചിലപ്പോൾ മറുകണ്ടം ചാടിയേക്കും. ഒരു പിടുത്തം വേണം പിളേള. ഒന്നാമതായി പാർട്ടിയിൽ വിരലിലെണ്ണാവുന്നവരേയുളളു. മകനുംകൂടി പോയാൽ....?




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.