പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മൂന്നാർ കൈയേറ്റം - ഒത്താശ നൽകിയത്‌ ഇടതു നേതാക്കൾ ഃ തങ്കച്ചൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

മൂന്നാറിൽ കൈയേറ്റം നടത്തി പണിത റിസോർട്ടുകളിൽ ഭൂരിപക്ഷത്തിനും വ്യാജരേഖകൾ ലഭിച്ചത്‌ 96-ലെ ഇടതു സർക്കാരിന്റെ കാലത്താണെന്ന്‌ യു. ഡി. എഫ്‌ കൺവീനർ പി.പി. തങ്കച്ചൻ ആരോപിച്ചു. ഇടതുമുന്നണിയിലെ പല പ്രബലർക്കും റിസോർട്ടുകളുമായി ബന്ധമുണ്ടെന്ന്‌ തർക്കവും സംഘർഷവുമുണ്ടാക്കി ഒഴിപ്പിക്കൽ തടസ്സപ്പെടുത്താൻ അവർ ശ്രമിക്കുകയാണെന്നും തങ്കച്ചൻ പറഞ്ഞു.

മറുപുറം ഃ

96ലെ ഇടതുഭരണത്തിനു ശേഷം നമ്മളും ഒരഞ്ചുകൊല്ലം ഭരണക്കസേരയിൽ കയറിയിറങ്ങി നിരങ്ങിയതാണല്ലോ... അന്ന്‌ ഈ പോലിസും പട്ടാളവുമൊക്കെ തന്നെ ഉണ്ടായിരുന്നതുമാണ്‌. കിട്ടാത്ത മുന്തിരി പുളിക്കുമ്പോൾ ഇങ്ങനെ കൊഴകൊഴ വർത്തമാനം പറയല്ലേ തങ്കച്ചാ.. മൂന്നാറടക്കം കേരളത്തിന്റെ സകല സർക്കാർ സ്ഥലങ്ങളിലും എൽ. ഡി. എഫ്‌ മുന്നണികളിലെ വേണ്ടപ്പെട്ടവർക്ക്‌ എന്തുമാത്രം സ്ഥലമുണ്ടെന്ന്‌ ദൈവത്തിനു മാത്രമേ അറിയൂ... എന്തെങ്കിലുമാകട്ടെ... ഈ സർക്കാർ ഇത്രയെങ്കിലും ഒപ്പിച്ചല്ലോ. നമുക്ക്‌ കിട്ടിയ അഞ്ചുകൊല്ലക്കാലത്ത്‌ വരട്ടുചൊറി വന്നതിനാൽ ഇതൊന്നും ശ്രദ്ധിക്കാനും പറ്റിയില്ല. പിന്നെ ജനം നട്ടെല്ലു വേണമെന്നു പറഞ്ഞാൽ മിണ്ടാതിരിക്കുവാനേ നിർവ്വാഹമുള്ളൂ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.