പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഭരണത്തിൽ ഉണർവുണ്ടെങ്കിലും പരസ്യം നല്‌കാൻ കാശില്ല ഃ മുഖ്യമ്രന്ത്രി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ഭരണത്തിൽ ഉണർവുണ്ടെങ്കിലും പരസ്യം നല്‌കാൻ കാശില്ല ഃ മുഖ്യമ്രന്ത്രി

യു.ഡി.എഫ്‌ ഭരണത്തിന്റെ കീഴിൽ കേരളം തിളങ്ങുന്നുവെന്ന്‌ അവകാശപ്പെടുന്നില്ലെങ്കിലും പല മേഖലകളിലും വ്യക്തമായ ഉണർവ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ആന്റണി. എന്നാൽ ഇത്‌ ചൂണ്ടിക്കാട്ടി പരസ്യം നല്‌കാൻ സർക്കാരിന്റെ പക്കൽ കാശില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നിപ്പോൾ രാഷ്‌ട്രീയ കൊലപാതകങ്ങളില്ല. കണ്ണൂർ ശാന്തമാണ്‌. സാമ്പത്തികരംഗം പുനരുജ്ജീവിപ്പിച്ചു. യു.ഡി.എഫ്‌ അധികാരമേൽക്കുന്നതിനുമുമ്പുളള മൂന്നുകൊല്ലം കേരളത്തിന്‌ കഷ്‌ടകാലമായിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.

മറുപുറംഃ- മനോഹരം...മനോഹരം കേരളം മനോഹരം

മനോഹരം...മനോഹരം....ആന്റണി മനോഹരം...

ആന്റണീസ്‌ ഓൺ കൺട്രി...അടിപൊളി....കണ്ണൂര്‌ ശാന്തം...പക്ഷെ മുത്തങ്ങ ആദിവാസി ഒന്ന്‌...കേരളത്തിലെല്ലാവരും സമന്മാർ...ന്യൂനപക്ഷ പ്രസ്താവന ആന്റണിക്ക്‌ കിട്ടിയ ബൂമാറാംഗ്‌...വർഗ്ഗീയ ശാന്തതയിൽ കുളിച്ച കേരളം...മാറാട്‌ കലാപം നടന്നതു പോകട്ടെ. ചർച്ചയ്‌ക്ക്‌ വിളിച്ചുവരുത്തിയതിൽ ജനപ്രതിനിധികളില്ല...കാവിക്കാരും കാട്ടാളന്മാരും....തൃശൂലവിതരണം സുഗമമായി നടത്താൻ അനുവാദം നല്‌കിയ ശാന്തശീലനാം മുഖ്യൻ...പിന്നെ ഉണർന്നുണർന്ന്‌ കോൺഗ്രസുകാർ തമ്മിൽ പൂരപ്പാട്ടിന്റെ ഹൃദയമടുപ്പം...പിന്നെ ഇത്രയും നാൾ ഭരിക്കാൻ മറന്നതുകൊണ്ട്‌ കേരളം വലിയ പരിക്കില്ലാതെ പോകുന്നു.....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.