പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മുരിങ്ങൂർ ധ്യാനകേന്ദ്രത്തെക്കുറിച്ച്‌ ഐ.ജി തലത്തിൽ അന്വേഷിക്കാൻ കോടതി ഉത്തരവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ ദുരൂഹ മരണങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നതായുളള പരാതിയെക്കുറിച്ച്‌ ഐ.ജി തലത്തിൽ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐ.ജി വിത്സൻ പോളിനാണ്‌ അന്വേഷണച്ചുമതല. കോഴിക്കോട്‌ ജില്ലാ ജയിലിൽ വിചാരണ തടവുകാരിയായി കഴിയുന്ന മിനി വർഗ്ഗീസിനെ ധ്യാനകേന്ദ്രത്തിൽ വച്ച്‌ വൈദികനായ മാത്യു തടത്തിൽ മാനഭംഗപ്പെടുത്തിയെന്നും ഗർഭിണിയായി പ്രസവിച്ചുവെന്നും കാണിച്ച്‌ കോഴിക്കോട്‌ ഡിസ്‌ട്രിക്‌ട്‌ കോടതിയിൽ പരാതി സമർപ്പിച്ചെങ്കിലും തുടർ അന്വേഷണങ്ങൾ ഒന്നും നടന്നില്ല. ഒട്ടേറെ ദുരൂഹ മരണങ്ങളും ധ്യാനകേന്ദ്ര പരിസരത്ത്‌ നടന്നതായും പറയപ്പെടുന്നു.

മറുപുറംഃ ഒടുവിൽ അന്വേഷണത്തിനു പോകുന്ന ഐ.ജി. വിത്സൻ പോളിന്‌ തലവേദനയോ, വയറുവേദനയോ ഒക്കെ വന്ന്‌, ധ്യാനകേന്ദ്രത്തിൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്ന അവസ്ഥ വരുമോ. ഇപ്പോഴെ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെ തലയും ബലവും ഐ.എ.എസ്‌, ഐ.പി.എസ്‌ മഹാന്മാരാണ്‌. അവരൊക്കെ ചേർന്ന്‌ “ഡിവൈൻ വോയ്‌സെ‘ന്ന വിശുദ്ധ പ്രസിദ്ധീകരണവും നടത്തുന്നുണ്ട്‌. കൊല്ലക്കുടിയിൽ സൂചി വില്‌ക്കാൻ പോയതുപോലെയാകുമോ ഐ.ജിയുടെ അന്വേഷണം. അച്ചന്മാരുടെ നല്ല കാലം. ഒരു വെടിക്ക്‌ പത്തുപന്ത്രണ്ടു പക്ഷികളല്ലേ വീഴുന്നത്‌.... സ്തോത്രം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.