പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

കേരളത്തിൽ പോളിറ്റ്‌ബ്യൂറോ ഭരണംഃ മുരളീധരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

കേരളത്തിൽ പോളിറ്റ്‌ബ്യൂറോ ഭരണമാണ്‌ നടക്കുതെന്ന്‌ ഡി.ഐ.സി പ്രസിഡന്റ്‌ കെ.മുരളീധരൻ. ഭരണം വിലയിരുത്താൻ ആറുമാസമെങ്കിലും വേണം. ഇപ്പോഴത്തെ സ്ഥിതിവച്ച്‌ ഭരണം നേരെചൊവ്വേ പോകുന്ന ലക്ഷണമില്ലെന്നും മുരളീധരൻ പറഞ്ഞു. എൻ.ജി.ഒ. അസോസിയേഷൻ തൃശൂർ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അസോസിയേഷൻ നേതാക്കൾക്ക്‌ നല്‌കിയ യാത്രയയപ്പുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ അല്ലേലും തലയ്‌ക്കുമുകളിൽ നില്‌ക്കുന്നവരെ അനുസരിച്ച്‌ പരിചയമില്ലാത്ത മുരളീധരന്‌ ഇതും പറയാം ഇതിനപ്പുറവും പറയാം. കുറച്ചുനാൾ മുമ്പ്‌ മൻമോഹൻജിയെ അരയിലൊരു തുടലും കെട്ടി കൊണ്ടുനടക്കുന്നത്‌ സോണിയാമാഡമാണെന്ന്‌ പറഞ്ഞുനടന്നതും ഓർക്കണം. എങ്ങാനും ഈ മനുഷ്യനെ എൽ.ഡി.എഫിൽ ചേർത്തിരുന്നെങ്കിൽ പ്രകാശ്‌ കാരാട്ടിന്റെയും യെച്ചൂരിയുടെയും വീട്ടിൽ ചക്കയും ഏത്തക്കുലയുമായി കാഴ്‌ച സമർപ്പിക്കുമായിരുന്നു. ങാ പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുവിലെ മുറി തന്നെ തിന്നണം.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.