പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

രണ്ടാം വിമോചന സമരത്തിന്‌ ലീഗ്‌ തയ്യാർ ഃ കുഞ്ഞാലിക്കുട്ടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

സംസ്ഥാന സർക്കാരിനെതിരായി രണ്ടാം വിമോചന സമരത്തിന്‌ ലീഗ്‌ തയ്യാറാണെന്ന്‌ മുസ്ലീം ലീഗ്‌ സംസ്ഥാന ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗും ക്രിസ്ത​‍്യൻ സംഘടനകളുമായി യോജിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീഷണിയാണ്‌ സർക്കാറിന്റെ മുഖമുദ്രയെന്നും മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

മറുപുറം ഃ കുറ്റിപ്പുറത്ത്‌ ഒരു കൈകൂടി നോക്കിയിട്ടു പോരെ ഒരു വിമോചനസമരം. ക്രിസ്ത​‍്യാനികൾ നല്ല കച്ചവടക്കാരാ... കച്ചോടം കഴിഞ്ഞ്‌ കിട്ടിയ ലാഭവുമായി അവർ അവരുടെ പാട്ടിനു പോകും. ഒടുക്കം നമ്മൾ കിടന്ന്‌ തീ തിന്നേണ്ടിവരും. പിന്നെ, ഇനിയൊരിക്കലും നിയമസഭ കാണില്ലെന്ന്‌ അത്ര ഉറപ്പാണേൽ ഒരു വിമോചന സമരത്തിന്‌ ട്രൈ ചെയ്യാം... ഇത്രയും ആത്മവിശ്വാസമില്ലെന്ന്‌ ആരും കരുതിയിട്ടില്ല കെട്ടോ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.