പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

നിയമവിദ്യാർത്ഥിനിയുടെ ആത്മഹത്യയും അന്വേഷിക്കണംഃ കോൺഗ്രസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

നിയമവിദ്യാർത്ഥിനി സൗമ്യാ വാസുദേവിന്റെ ആത്മഹത്യയും അന്വേഷണവിധേയമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാക്കൾ രംഗത്തെത്തി. ഈ ആത്മഹത്യയ്‌ക്ക്‌ ഉത്തരവാദി എസ്‌.എഫ്‌.ഐ നേതാവാണെന്ന ആരോപണം നിലവിലുണ്ട്‌. സ്വാശ്രയ എഞ്ചിനീയറിങ്ങ്‌ വിദ്യാർത്ഥിനി രജനിയുടെ ആത്മഹത്യമൂലം ഉണ്ടായിരിക്കുന്ന പ്രതിപക്ഷ സമരത്തെ നേരിടാനാണ്‌ ഇത്തരമൊരു നീക്കം കോൺഗ്രസ്‌ നടത്തുന്നത്‌. ജൂലായ്‌ 17-നാണ്‌ സൗമ്യ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്‌. സഹപാഠിയായ എസ്‌.എഫ്‌.ഐ നേതാവ്‌ സൗമ്യയെ ബ്ലാക്ക്‌മെയിൽ ചെയ്യാറുണ്ടായിരുന്നെന്ന്‌ പിതാവ്‌ വാസുദേവൻപിളള പോലീസിന്‌ മൊഴി നല്‌കിയിരുന്നു.

മറുപുറംഃ- കൊളളാം....ആനന്ദിന്റെ ‘ഗോവർദ്ധനന്റെ യാത്രകൾ’ നോവലിലെ അന്ധേർ നഗരിയിലെ നിയമം പോലെയാണല്ലോ ഇത്‌. ഒരുസേർ സ്വർണ്ണത്തിനും ഒരുസേർ അരിക്കും ഒരേ വില....ആന്റണിയാരാ ചൗപട്‌ രാജാവോ...?

സൗമ്യയുടെ ആത്മഹത്യ അന്വേഷിക്കേണ്ടതുതന്നെ....അതിനുപുറകിൽ എത്ര വലിയവനായാലും ശിക്ഷിക്കപ്പെടണം....പക്ഷെ കഴുതയ്‌ക്കും കുതിരയ്‌ക്കും ഒരേ മാർക്കിടരുത്‌ നേതാക്കന്മാരേ....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.