പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

യു.ഡി.എഫ്‌ പകർച്ചപ്പനി ഹർത്താൽ നടത്തുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പകർച്ചപ്പനിക്കെതിരെ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിനെതിരെ യു.ഡി.എഫ്‌ ബുധനാഴ്‌ച ഹർത്താലിന്‌ ആഹ്വാനം നൽകി. പൂർണ പിന്തുണ സർക്കാരിന്‌ നൽകിയെങ്കിലും, സർക്കാർ ഇക്കാര്യത്തിൽ പൂർണ പരാജയമായതിനാൽ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷമെന്ന നിലയിൽ തങ്ങൾ പ്രതിഷേധിക്കുകയാണെന്നും കേരളത്തിലെ ജനങ്ങളുടെ വികാരം സർക്കാർ മനസിലാക്കണമെന്നും പ്രതിപക്ഷനേതാവ്‌ ഉമ്മൻചാണ്ടി പറഞ്ഞു.

മറുപുറം ഃ ഇനി യു.ഡി.എഫ്‌. കൺവീനറുടേയോ പ്രതിപക്ഷനേതാവിന്റെയോ വീടിനു വലതുവശം ഇടിവെട്ടിയതിൽ പ്രതിഷേധിച്ച്‌ അത്‌ ഇടതുവശത്താക്കണം എന്ന ആവശ്യവുമായി ഇവർ സെക്രട്ടറിയേറ്റ്‌ മാർച്ചു നടത്തിക്കളയുമോ. കേരളീയർ പനികൊണ്ട്‌ കിടുകിടാ വിറച്ചിരിക്കുമ്പോഴാണ്‌ ഈ ദേശസ്നേഹികളുടെ ഹർത്താൽ. ആശുപത്രിയിൽ പോകാൻ ഓട്ടോപോലും കിട്ടാത്ത അവസ്ഥയാക്കുകയല്ലേ നമ്മൾ‘. കൃത്യമായി വൈദ്യസഹായം കിട്ടാതെ പനി ബാധിതർ മരിച്ചാൽ അവരുടെ എണ്ണത്തിന്റെ അളവിൽ തന്നെ നമുക്ക്‌ ഹർത്താൽ വിജയത്തിന്റെ അളവും എടുക്കാം. ഇത്‌ മലർന്നു കിടന്നു തുപ്പുന്നതുപോലെയാണ്‌.... പ്രതിപക്ഷത്തിരിക്കുമ്പോഴെങ്കിലും യു.ഡി.എഫുകാരുടെ തലയിൽ ഇത്തിരി തലച്ചോറ്‌ മുളയ്‌ക്കുമെന്നു കരുതി. വടികൊടുത്ത്‌ അടി വാങ്ങിക്കുന്ന ശീലം ചുടലവരെ കൊണ്ടുനടക്കും അല്ലേ....
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.