പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

സമരത്തിന്റെ പേരിൽ വ്യാജ സി.ഡി.റെയ്‌ഡ്‌ പിൻവലിക്കില്ല ഃ വി.എസ്‌.

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

വ്യാപാരിവ്യവസായികളുടെ സമരത്തിന്റെയോ പ്രതിഷേധത്തിന്റെയോ പേരിൽ വ്യാജ സി.ഡി റെയ്‌ഡ്‌ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദൻ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഈ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. വ്യാപാരികളെ പീഡിപ്പിക്കുന്ന റെയ്‌ഡിനു നേതൃത്വം നൽകുന്ന ഐ.ജി. ഋഷിരാജ്‌ സിംഗിനെ ഉപരോധിക്കുന്നതടക്കമുളള സമരപരിപാടികൾ നടത്തുമെന്ന്‌ വ്യാപാരിവ്യവസായികളുടെ പ്രതിനിധികൾ അറിയിച്ചു.

മറുപുറം

ഃ കളളന്റെ തലയിൽ കോഴിപ്പൂടയുണ്ടെന്നു കേൾക്കുമ്പോഴെ തലയിൽ തപ്പുന്നവരാണ്‌ ഈ വ്യാപാരിവ്യവസായികൾ. വ്യാജനെ പിടിക്കാൻ നടന്നാൽ സമരം ചെയ്യുമെന്നു പറയുന്ന, ‘ധാർമ്മിക ഉത്തരവാദിത്വം’ ഏറെ കൂടുതലുളള സംഘടനകൾ കേരളത്തിൽ മാത്രമേ കാണൂ. കണ്ടില്ലേ, നമ്മുടെ ഡോക്‌ടറേമാൻമാരുടെ കഥ. കൈക്കൂലി വാങ്ങിയ സഹപ്രവർത്തകനെ കൈയ്യോടെ പിടിച്ചതിൽ മനംനൊന്ത്‌ സകലരോഗികളെയും പെരുവഴിയിലാക്കി സമരം ചെയ്യുന്നവരാണ്‌ ഈ മഹാൻമാർ. നല്ല തിരണ്ടി വാലെടുത്ത്‌ ഇവരുടെയൊക്കെ ചന്തിയിൽ രണ്ട്‌ പെടപെടച്ച്‌, അവിടെ ഉപ്പും മുളകും തേച്ച്‌ ഒന്നു ‘പുന്നാരിക്കുക’യാണ്‌ വേണ്ടത്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.