പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മന്ത്രി വിശ്വനാഥൻ രാജിവെച്ചു - രാജിവച്ചത്‌ കോടതിയോടുളള വിശ്വാസം നിലനിർത്താൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന്‌ ഹൈക്കോടതി പരാമർശിച്ചതിനെ തുടർന്ന്‌ വനംവകുപ്പുമന്ത്രി കെ.പി.വിശ്വനാഥൻ രാജിവച്ചു. കോടതിയോടുളള വിശ്വാസം നിലനിർത്താനാണ്‌ താൻ രാജിവെച്ചതെന്ന്‌ കെ.പി.വിശ്വനാഥൻ പറഞ്ഞു. ജഡ്‌ജിയുടെ പരാമർശം തീർത്തും സാങ്കൽപ്പികമാണെന്നും വിശ്വനാഥൻ പത്രലേഖകരോട്‌ പറഞ്ഞു.

മറുപടി ഃ കോടതിയല്ല ഏതു ഉടയതമ്പുരാൻ പറഞ്ഞാലും രാജിവയ്‌ക്കില്ലെന്നായിരുന്നല്ലോ ടിയാന്റെ വാശി.... അതിന്‌ ഏറാൻ മൂളി നമ്മുടെ മുഖ്യനും കൂടെ ഉണ്ടായിരുന്നല്ലോ...? എന്തുപറ്റി ആ പരിപ്പ്‌ വെന്തില്ലേ... ഈ വരാലിനെ കോടതി മുറുകെ തന്നെയാ പിടിച്ചത്‌.... പെട്ടെന്നൊന്നും വഴുതിപ്പോകില്ല.... ഏതായാലും ഒരു പെണ്ണുക്കേസുകാരനെ പുറത്താക്കാൻ എടുത്ത പണിയൊന്നും നാട്ടുകാർക്ക്‌ ചന്ദനം മണത്തവനെ പുറത്താക്കാൻ വേണ്ടിവന്നില്ല. ദൈവമേ.... അങ്ങ്‌ രക്ഷിച്ചു... അല്ലെങ്കിൽ ഇതിനേയും ഏറെ ചുമക്കേണ്ടി വന്നേനെ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.