പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഉമ്മൻചാണ്ടിക്ക്‌ യു.ഡി.എഫിനെ രക്ഷിക്കാനാവില്ല ഃ ഗംഗാധരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ഉമ്മൻചാണ്ടി സർക്കാരിന്‌ യു.ഡി.എഫിനെ അടുത്ത തിരഞ്ഞെടുപ്പിൽ രക്ഷിക്കാൻ ആവില്ലെന്ന്‌ കോൺഗ്രസ്‌ നിയമകക്ഷി ഉപനേതാവ്‌ എം.പി.ഗംഗാധരൻ പറഞ്ഞു. ജനങ്ങളുടെ മുന്നിൽ യാതൊരു ഇമേജുമില്ലാത്ത ഈ സർക്കാരിന്‌ ഇനി മുന്നോട്ടു പോകുവാൻ പറ്റില്ല. അടിസ്ഥാനനയങ്ങൾ മറികടന്നുകൊണ്ടുളള ബഡ്‌ജറ്റാണ്‌ ഇത്തവണ അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മറുപുറംഃ സംഗതി ശരിയാ ഗംഗാധരാ, ഇത്രയും കഷ്‌ടപ്പെട്ടിട്ടും കുഞ്ഞാലിക്കുട്ടിയെപോലും ഉമ്മന്‌ രക്ഷിക്കാനായില്ല. പിന്നെയാണോ യു.ഡി.എഫിനെ മുഴുവനും രക്ഷിക്കുക. പിന്നെ കുറച്ച്‌ പാരസെറ്റമോൾ നല്‌കി യു.ഡി.എഫിന്റെ പനിമാറ്റാമെന്നു വച്ചാൽ താങ്കളും താങ്കളുടെ ലീഡറും മഞ്ഞപ്പിത്തത്തിന്റെയും ദ്രുതവാട്ടത്തിന്റെയും അണുക്കളുമായല്ലേ നടക്കുന്നത്‌. നിങ്ങളോടൊന്നും ഇപ്പോ ഇതൊക്കെ പറഞ്ഞിട്ടു കാര്യമില്ല. ഭരണം കൈവിട്ട്‌ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴെ കസേരയുടെ വിലയറിയൂ... കൂടെനിന്ന്‌ നാറ്റിച്ചുകൊണ്ടുളള ചാരിത്രപ്രസംഗം ഇത്രയും വേണമോ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.