പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

എക്‌സൈസ്‌ വകുപ്പ്‌ ശുദ്ധീകരിക്കാൻ ആർക്കും കഴിയില്ലഃ മന്ത്രി വക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

എക്‌സ് വകുപ്പ്‌ ശുദ്ധീകരിക്കാൻ ആരു വിചാരിച്ചാലും എളുപ്പമല്ലെന്ന്‌ നിയമസഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി വക്കം പുരുഷോത്തമൻ പറഞ്ഞു. ഈ വകുപ്പിലെ അഴിമതികൾ എല്ലാക്കാലത്തും ഉളളതാണെന്നും അദ്ദേഹം വ്യക്തമായി. എല്ലാ ചെക്ക്‌പോസ്‌റ്റുകളിലും സത്യസന്ധന്മാരെ നിയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത്രയും സത്യസന്ധന്മാർ വകുപ്പിൽ ഉണ്ടാകുമോയെന്നും സംശയമാണ്‌. ചെക്ക്‌ പോസ്‌റ്റുകളിൽ ജീവനക്കാരുടെ എണ്ണം കൂടുമെന്നും വക്കം പറഞ്ഞു.

മറുപുറംഃ വെറുതെയാണോ മഹാൻ ആ വകുപ്പുതന്നെ ചോദിച്ചു വാങ്ങിയത്‌.... വെടക്കാക്കി തനിക്കാക്കുന്ന പണിയാണോ മന്ത്രിയേ താങ്കൾ നടത്തുന്നത്‌..... പേരിനെങ്കിലും, ജനത്തിന്റെ ആശ്വാസത്തിനെങ്കിലും അഴിമതിയൊക്കെ അവസാനിപ്പിക്കാം എന്ന വെറും വാക്കെങ്കിലും പറഞ്ഞുകൂടെ.... എങ്ങനെയാ... മനസ്സു പറയുന്നിടത്ത്‌ നാവു വഴങ്ങില്ലല്ലോ... വകുപ്പ്‌ എക്‌സൈസല്ലേ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.