പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ലീഗുമായി ഒരു ബന്ധവും വേണ്ടഃ ഇടതുമുന്നണി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

മുസ്ലീംലീഗുമായി യാതൊരുവിധ കൂട്ടുകെട്ടും വേണ്ടെന്ന്‌ ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചു. അവർ യു.ഡി.എഫ്‌ വിട്ടാലും ഇടതുമുന്നണിയിൽ ഉൾപ്പെടുത്തില്ല. ലീഗ്‌ യു.ഡി.എഫ്‌ വിട്ടാൽ ഇടതുമുന്നണിയിൽ ചേരുമെന്ന കോൺഗ്രസിന്റെ തെറ്റിദ്ധാരണ നീക്കണമെന്ന ഇടതുമുന്നണിയിലെ ചില പാർട്ടികളുടെ ആവശ്യത്തെ തുടർന്നാണ്‌ ഈ തീരുമാനം എടുത്തത്‌.

മറുപുറംഃ- വഴിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത്‌ ആരും മടിയിൽ വയ്‌ക്കില്ലല്ലോ.... പണ്ടായിരുന്നെങ്കിൽ ഈ പാമ്പിനെ പൂച്ചക്കുഞ്ഞെന്നവണ്ണം മടിയിലിരുത്തി തലോടിയേനെ ചിലർ. അതിനുളള ആട്ടവും പാട്ടും കഴിഞ്ഞ എൽ.ഡി.എഫ്‌ കാലത്തും കുറച്ചുനാൾക്കുമുമ്പും നാം കണ്ടതാണ്‌. അതുകൊണ്ടുതന്നെയാകണം ഐസ്‌ക്രീമിന്റെ മറ എൽ.ഡി.എഫ്‌ കാലത്ത്‌ ഉരുകാതിരുന്നത്‌. ദേ....ആ പെങ്കൊച്ചു കാരണം ലീഗിനെ ഇപ്പോൾ പട്ടിക്കും ചാത്തനും വേണ്ടാതായി.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.