പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

‘ആളുകൾ പറയുന്നതുപോലെ ഭയങ്കരനല്ല ഞാൻ’ - വക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ആളുകൾ പറഞ്ഞു നടക്കുന്നതുപോലെ ഭയങ്കരനൊന്നുമല്ല താനെന്ന്‌ മന്ത്രി വക്കം പുരുഷോത്തമൻ. ഏറെ തെറ്റിദ്ധരിക്കപ്പെട്ട മന്ത്രിയാണ്‌ താൻ. ജീവനക്കാരുടെ തോളിൽ കയ്യിടുകയും ഹസ്തദാനം നല്‌കുകയും ചെയ്യുന്ന ഏർപ്പാട്‌ തനിക്കില്ലെന്നും വക്കം പറഞ്ഞു. എക്‌സൈസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വക്കം.

മറുപുറംഃ എഴുതാപ്പുറം വായിക്കല്ലേ വക്കമേ.... ആളെ നേരിൽ കാണുമ്പോൾ സുഖിപ്പിക്കാൻ പറയുന്നതല്ലേ ഭയങ്കരനാണ്‌, വില്ലാളിവീരനാണ്‌ എന്നൊക്കെ. പണ്ട്‌ കൊച്ചീരാജാവ്‌ വേഷം മാറി ജനങ്ങൾക്കിടയിലൂടെ യാത്രകൾ നടത്തിയതുപോലെ ഒന്ന്‌ നടത്തി നോക്ക്‌. ഒറിജിനൽ റിസൾട്ട്‌ അപ്പോ കിട്ടും.

പിന്നെ തോളിൽ കയ്യിടുന്നതും ഹസ്തദാനം നല്‌കുന്നതും അത്ര മോശം ഏർപ്പാടൊന്നുമല്ല. മനുഷ്യവർഗ്ഗത്തിൽ പെട്ടവരൊക്കെ സാധാരണയായി ഇങ്ങനെ ചെയ്യാറുണ്ട്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.