പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ജനരോഷം ശക്തമാകാൻ സാധ്യതഃ മുരളീധരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ ജനരോഷം ശക്തമാകാൻ സാധ്യതയുണ്ടെന്ന്‌ കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. സർക്കാർ നിബന്ധനകൾ അനുസരിച്ച്‌ പ്രവർത്തിക്കാൻ തയ്യാറാകുന്നവർക്കുമാത്രം കോളേജുകൾ അനുവദിച്ചിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും മുരളി പറഞ്ഞു. തിരുവനന്തപുരത്ത്‌ റിട്ടയേർഡ്‌ ടീച്ചേഴ്‌സ്‌ കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മറുപുറംഃ- ഏറെ അനുഭവജ്ഞാനമുളളവരുടെ പോലെയാണല്ലോ പയ്യൻസ്‌ സംസാരിക്കുന്നത്‌....അനുഭവജ്ഞാനം കാണും; ജനങ്ങൾ മണ്ടന്മാരും മരപ്പട്ടികളും അല്ലെന്ന്‌ വടക്കാഞ്ചേരിയിൽനിന്നും കൃത്യമായി മനസ്സിലാക്കിയല്ലോ...ഇനി മര്യാദയ്‌ക്ക്‌ ജീവിച്ചാൽ വീട്ടുകാർക്കും നാട്ടുകാർക്കും ഗുണം....വെറുതെയെന്തിന്‌ നമുക്കറിയാത്ത വിദ്യാഭ്യാസകാര്യത്തിൽ തലയിടുന്നു. അതിന്റെ കടി ആന്റണി ഏറ്റുകൊളളും; നമുക്കിനി കെ.പി.സി.സിയിൽ ഒഴിവുണ്ടോ എന്നും തിരഞ്ഞെടുപ്പ്‌ അടുത്തോ എന്നും നോക്കാം....




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.