പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ചുംബനവിവാദം പുകയുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ബോളിവുഡ്‌ താരം ശില്പാ ഷെട്ടിയെ ഹോളിവുഡ്‌ താരം റിച്ചാർഡ്‌ ഗീർ പരസ്യമായി ചുംബിച്ചത്‌ വിവാദമാകുന്നു. ഡൽഹിയിൽ നടന്ന എയ്‌ഡ്‌സ്‌ ബോധവത്‌ക്കരണ പരിപാടിയിൽ ചുംബനത്തിലൂടെ എയ്‌ഡ്‌സ്‌ പകരില്ലെന്ന സന്ദേശം നൽകുന്നതിനിടയിലാണ്‌ ഗീർ ശില്പയെ ബലമായി മാറോടണച്ച്‌ കവിളിൽ ചുംബിച്ചത്‌. ഈ സംഭവത്തോട്‌ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച്‌ ശില്പയുടെ കോലം ശിവസേന പ്രവർത്തകർ കത്തിച്ചു. ശില്പ അഭിനയിക്കുന്ന ‘മെട്രോ’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഹിന്ദു സംഘടനാ പ്രവർത്തകർ തടഞ്ഞു.

മറുപുറം

സംഭവം ഇത്തിരി കടന്ന കൈയ്യായിപ്പോയി എന്നത്‌ സത്യം. എങ്കിലും ഈ കോലം കത്തിയ്‌ക്കുന്നവർ ഇത്രമാത്രം തുള്ളാൻ എന്താണ്‌ കാരണം. ചുംബിച്ച നടനും ചുംബനമേറ്റ നടിക്കും പ്രശ്നമില്ലെങ്കിൽ നമുക്കെന്ത്‌ പ്രശ്നം. ഒരു സായ്പ്‌ നമ്മുടെ ഒരു പെങ്കൊച്ചിനെ ചുംബിച്ചതല്ലേയുള്ളൂ... നമ്മളാകട്ടെ എത്ര പാതിരി സായ്പന്മാരെയാണ്‌ നിർത്തി കത്തിച്ചിട്ടുള്ളതും വെട്ടിക്കൊന്നിട്ടുള്ളതും. ഏതായാലും അതിന്റെത്രയും സാംസ്‌കാരിക വിരുദ്ധമല്ല ഈ ചുംബനം. കോളടിച്ചത്‌ ശില്പാ ഷെട്ടിയാണ്‌. മാധ്യമങ്ങളിൽ നിറഞ്ഞങ്ങിനെ കത്തുകയല്ലേ... റിയാലിറ്റി ഷോ... ചുംബനം... അരി വാങ്ങാനുള്ള കാശ്‌ കൊച്ച്‌ ഒപ്പിക്കുന്നുണ്ട്‌...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.