യു.എസിന്റെയും ബ്രിട്ടന്റെയും ഇറാഖ് അധിനിവേശം നിയമവിരുദ്ധമായിരുന്നെന്ന് യു.എൻ.സെക്രട്ടറി ജനറൽ കോഫി അന്നൻ പറഞ്ഞു. അധിനിവേശം യു.എൻ.ചാർട്ടറിനു വിരുദ്ധമാണ്. ഏകപക്ഷീയമായ യുദ്ധപ്രഖ്യാപനം നടത്തുന്നതിനുപകരം യു.എൻ.രക്ഷാസമിതി പ്രമേയത്തിലൂടെ വേണ്ടിയിരുന്നെന്നും അന്നൻ അഭിപ്രായപ്പെട്ടു. ബി.ബി.സിക്ക് നല്കിയ അഭിമുഖത്തിലാണ് വിവാദപരമായ ഈ വിഷയം അന്നൻ പരാമർശിച്ചത്.
മറുപുറംഃ- ആടുമില്ല ആടു കിടന്നിടത്ത് അതിന്റെ പൂടയുമില്ല എന്ന അവസ്ഥയിൽ എന്തിനാണ് അന്നൻ ഇങ്ങനെ പറയുന്നത്. വെറുതെ വിവാദത്തിനെങ്കിൽ സംഗതി ഓകെ. എങ്കിലും അമേരിക്കക്കാർ ഇറാഖിലേക്ക് പോകുംനേരമെങ്കിലും ഇത് പറയാമായിരുന്നു. ഇനിയിപ്പോ കുറച്ചു ധൈര്യം വന്നിട്ടുണ്ടെങ്കിൽ ലോകനിയമം ലംഘിച്ച അമേരിക്കയേയും ബ്രിട്ടനേയും ആക്രമിക്കാൻ യു.എൻ.സൈന്യത്തെ വിട്ട് ഒന്നുപേടിപ്പിച്ചാൽ നന്നായിരുന്നു.... അയ്യോ...വെറുതെ പറഞ്ഞതാണേ.....