മുൻമന്ത്രി കെ.വി.തോമസ് ഇനി ഗ്രന്ഥരചനയുടെ തിരക്കിലേക്ക്. ഒരുവർഷത്തിനിടെ അഞ്ച് പുസ്തകങ്ങൾ രചിക്കാനാണ് തോമസിന്റെ തീരുമാനം. ആത്മാംശമുളള “കുമ്പളങ്ങിക്കഥ”, “ഞാൻ കണ്ട സോണിയ”, “ആരും മനസ്സിലാക്കാത്ത ആന്റണി” എന്നീ പുസ്തകങ്ങളും ക്രിസ്തു, വേളാങ്കണ്ണിമാതാവ് എന്നിവരെക്കുറിച്ച് മറ്റ് രണ്ടെണ്ണവും തോമസ് രചിക്കുന്നു. എന്നാൽ ലീഡറെക്കുറിച്ച് പുസ്തകം എഴുതുന്നില്ല.
മറുപുറംഃ- വർഷത്തിൽ അഞ്ച് പുസ്തകമോ...ഇങ്ങനെയെഴുതാൻ തോമസ് മാത്യുമറ്റമോ അതോ ബാറ്റൺ ബോസോ...? ആഞ്ഞുപിടിച്ചാൽ നോബൽ സമ്മാനങ്ങൾ വരെ കിട്ടാവുന്ന പുസ്തകങ്ങൾ ഇതിലുണ്ടാവുമോ ആവോ....“ഞാൻ പറ്റിച്ച ലീഡർ” എന്ന് പുസ്തകമെഴുതിയാൽ കുറഞ്ഞപക്ഷം ജ്ഞാനപീഠമെങ്കിലും കിട്ടും.