പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

സിനിമാനടൻ ദേവന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

സിനിമാനടൻ ദേവൻ “കേരള പീപ്പിൾസ്‌ പാർട്ടി” എന്ന പേരിൽ പുതിയ രാഷ്‌ട്രീയ പാർട്ടിക്ക്‌ രൂപം നൽകി. പതിനെട്ടുവർഷത്തെ ചിന്തയ്‌ക്കും പഠനത്തിനും ശേഷമാണ്‌ ഈ തീരുമാനമെന്ന്‌ ദേവൻ പറഞ്ഞു. സിനിമാരംഗത്ത്‌ തുടർന്നുകൊണ്ടായിരിക്കും പാർട്ടി പ്രവർത്തനം. തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ദേവൻ ഇക്കാര്യം അറിയിച്ചത്‌.

മറുപുറംഃ- വന്നുവന്ന്‌ ദേവൻവരെ പാർട്ടിയുണ്ടാക്കുമെന്നായി. സംഗതി കുശാൽ...ഇനി പിരിവായി...സംസ്ഥാനസമ്മേളനമായി....രക്തസാക്ഷിദിനങ്ങളായി....പാർട്ടിയിൽ ആളില്ലെങ്കിലും നീക്കുപോക്കിനുളള വകുപ്പായി....ഫിലിം ചേംബർ നിരോധനം ഏർപ്പെടുത്തിയാലും ജീവിക്കാൻ വകയായി....ആളുക്ക്‌ ഒരു പാർട്ടി വീതം വേണം നമ്മുടെ നാട്ടിൽ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.