എം.എൽ.എമാരിലും മന്ത്രിമാരിലും നല്ലവരും ചീത്തവരും ഉണ്ടെന്ന് മന്ത്രി കടവൂർ ശിവദാസൻ അഭിപ്രായപ്പെട്ടു. മുവാറ്റുപുഴയിൽ താലൂക്കാശുപത്രി പേവാർഡ് ഉൽഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്.
മറുപുറംഃ- മന്ത്രിമാരിൽ തിരുമണ്ടൻമാരും അതിമണ്ടൻമാരും ഉണ്ടെന്ന് ഇപ്പോ മനസ്സിലായി.....വെറുതെ വഴിയിൽ കിടന്ന പാമ്പിനെ എടുത്ത് മടിയിൽ ഇരുത്തിയ പോലെയാ കടവൂരെ താങ്കളുടെ കാര്യം....നമ്മുടെ സ്നേഹമുളള മന്ത്രിമാർ പരസ്പരം നോക്കിയാൽ സദ്ദാമും ബുഷും പോലെയാ നടക്കുന്നത്. ഇനി ഏത് ചീത്ത ഏത് നല്ലത് എന്ന് വിശദീകരിച്ച് കൊടുക്കേണ്ടി വരും. കിട്ടുന്നത് വാങ്ങിച്ചോ...ഇതുപോലൊരു മന്ത്രിയെ ലഭിച്ചത് തന്നെ ഭാഗ്യം. നാട്ടുകാർക്കും ചിരിക്കാമല്ലോ