പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

കൊക്കകോളയ്‌ക്ക്‌ കേരളകൗമുദി സ്പെഷ്യൽ പരസ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കൊക്കകോളയിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നുളള വാദങ്ങൾ ശക്തമായിരിക്കെ കൊക്കകോളയ്‌ക്ക്‌ കേരളകൗമുദി വക ഒരു സ്പെഷ്യൽ പരസ്യം വാർത്തയിലൂടെ.

കൊക്കകോളയിൽ വിഷാംശമുണ്ടോ എന്ന്‌ കണ്ടെത്തുന്നതിനുളള പരിശോധനാഫലം ഒരാഴ്‌ചയ്‌ക്കുളളിൽ ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊളളുമെന്നുമുളള മന്ത്രി പി. ശങ്കരന്റെ നിയമസഭാ പ്രസ്താവന ഉൾപ്പെടുന്ന കേരളകൗമുദി വാർത്തയിൽ മന്ത്രിയുടെ പടത്തിനുപകരം കുപ്രസിദ്ധമായ കൊക്കക്കോളയുടെ പരസ്യം. കോളയുടെ മെറ്റൽ ക്യാപ്പിനുമുകളിൽ മനോഹരമായി കൊക്കകോള എൻജോയ്‌ എന്ന്‌ ഇംഗ്ലീഷിലെഴുതിയ ചിത്രമാണ്‌ കേരളകൗമുദി കൊടുത്തിരിക്കുന്നത്‌.

മറുപുറംഃ- തലമറന്ന്‌ എണ്ണ തേയ്‌ക്കരുത്‌ എന്നു കരുതിയാവും കേരളകൗമുദി ഈ വഴി സ്വീകരിച്ചത്‌. പാർലമെന്റിൽവരെ നിരോധിച്ച സാധനത്തിന്റെ പരസ്യം ഇങ്ങനെ കൊടുക്കണമെങ്കിൽ ഈ പത്രത്തിന്റെ തലപ്പത്തിരിക്കുന്നവനോ അതോ വേണ്ടപ്പെട്ടവരോ കൊക്കകോളയിൽനിന്ന്‌ എത്ര വാങ്ങിയിട്ടുണ്ടാകും എന്ന്‌ ദൈവത്തിനുപോലും അറിവുണ്ടാവില്ല. കാരണം പ്രപഞ്ചത്തിന്റെ ഏതൊരു ചലനവും അറിയുന്ന ദൈവംപോലും ഈ നാറിയ സംഭവം കാണാൻ കൂട്ടാക്കില്ല. അപ്പൻ ചത്താലും കീശ വീർക്കണമെന്നുളളവർ കൗമുദിയിലുണ്ടാകുമോ...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.