പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ഉപതെരഞ്ഞെടുപ്പിൽ എസ്‌.എൻ.ഡി.പിയുമായി സഹകരിക്കാംഃ ബി.ജെ.പി.

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയുളള പൊതുസ്ഥാനാർത്ഥിയെ നിറുത്തുന്നതിന്‌ എസ്‌.എൻ.ഡി.പി തയ്യാറാണെങ്കിൽ അക്കാര്യം സ്വാഗതം ചെയ്യുമെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്‌.ശ്രീധരൻപിളള പറഞ്ഞു. എറണാകുളം മണ്ഡലം ഒരു പ്രത്യേക സമുദായത്തിന്റെ കുത്തകയായി മാറിയിരിക്കുകയാണെന്ന എസ്‌.എൻ.ഡി.പി യോഗത്തിന്റെ അഭിപ്രായം ശരിയാണ്‌. അത്തരത്തിലൊരു സമുദായ പ്രീണനമോ അസന്തുലിതാവസ്ഥയോ തുടരാൻ പാടില്ലാത്തതാണ്‌. ശ്രീധരൻപിളള വ്യക്തമാക്കി.

മറുപുറംഃ- നാടോടുമ്പോൾ നടുവെ ഓടണം, ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നണം തുടങ്ങിയ പുണ്യപുരാണരീതികൾ എന്നും സ്വാഗതം ചെയ്യുന്നവരാണീ ബി.ജെ.പിക്കാർ. ഈ എറണാകുളം ലോകസഭാമണ്ഡലത്തിൽതന്നെ ഇതിനുമുമ്പ്‌ ഒരു വില്ലാളിവീരനെ ബി.ജെ.പി കെട്ടി എഴുന്നളളിച്ചുവല്ലോ?... ഒന്നാം തരം സൊയമ്പൻ ലത്തീൻ കത്തോലിക്കനെ.....വോട്ട്‌ കിട്ടാൻ നമ്മളും കളിക്കും മുച്ചീട്ട്‌ അല്ലേ പിളേള.... ഇനിയിപ്പോൾ നല്ല ഈഴവ കളളുമുതലാളിയെ നിറുത്തിയാൻ മതി. അതല്ലേ അതിന്റെ ഒരു ശരി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.