പുഴ.കോം > നാട്ടറിവ് > കാട്ടറിവ് > കൃതി

ബെട്ടകുറുമ്പ കടങ്കഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാട്ടറിവു പഠനകേന്ദ്രം

കാട്ടറിവ്‌

1. ഒരു ചെറിയ പയ്യന്‌ ഭയങ്കര തിമിര്‌ - കാന്താരി മുളക്‌

2. അഞ്ചുകൊക്കിന്‌ ഒരേ മുട്ട - വിരലുകൊണ്ട്‌ ചോറുരുട്ടുന്നത്‌.

3. അമ്മയുടെ വയറ്റിലിരുന്ന്‌ പിറക്കുമ്പോഴേ കുട്ടിക്ക്‌ വായിലാകെ മുടി- ചോളം

4. ഒരാൾ കുളത്തിലിറങ്ങി കുളിച്ചുവരുമ്പോൾ മേലാകെ പോളം - പപ്പടം

5. ഒരു ചെറിയ പാത്രത്തിലെ ചോറ്‌ ആയിരം പേര്‌ തിന്നും - ചുണ്ണാമ്പ്‌

6. മുളങ്കൊമ്പിന്റെ തുമ്പത്തൊരു മൊട്ടക്കാക്ക നോക്കിരിക്കുന്നു - ചെരട്ടക്കയിൽ

7. വെളളംപോലും കിട്ടാത്തിടത്തൊരാൾ കല്യാണം നടത്തുന്നു! - തേനീച്ച

8. ആകാശത്തിലും വിളയില്ല, ഭൂമിയിലും വിളയില്ല - ഉപ്പ്‌

9. ഒരു രാജാവിന്‌ ആയിരം കോട്ട്‌ - സവോള ഉളളി

10. വെളള കത്തിരിക്കായ്‌ക്ക്‌ കാമ്പില്ല - മുട്ട

11. ഒരു ചെറിയ മനുഷ്യന്‌ വയറുനിറയെ പല്ല്‌ - മത്തങ്ങ

12. ഇവിടെ ആളെ വെട്ടിയാൽ അവിടെ ചോര തെറിക്കും - മുറുക്കിത്തുപ്പുന്നത്‌

13. ആയിരം കുരങ്ങിന്‌ ഒരേ പാല്‌ - വാഴക്കുലയുടെ തണ്ട്‌

14. ഒരു ചെറിയ മനുഷ്യനെ നുളളിയാലെ ചോര വരും - പപ്പായ

15. വെട്ടിയാലും വെട്ടിയാലും മുറിയില്ല - വെളളം

16. ഒരു മനുഷ്യന്‌ പത്തുകാല്‌. പക്ഷേ, അങ്ങോട്ട്‌ പോകുമ്പോ അഞ്ച്‌ കാലില്‌ നടക്കും, ഇങ്ങോട്ട്‌ പോകുമ്പോ അഞ്ച്‌ കാലില്‌ നടക്കും - ഞണ്ട്‌

17. നാല്‌ കടലിലെ വെളളവും ഒരു ചെറിയ പാത്രത്തിൽ - പാലുകറക്കുന്നത്‌

18. ഒരേ കുപ്പിയില്‌ രണ്ട്‌ തൈലം - മുട്ട

19. ചത്ത മനുഷ്യൻ തെരുവു തെരുവാ അലയും - ഉണക്കമീൻ

20. ആരാരുമില്ലാത്തൊരു നാട്ടിൽപോയി രാജാവ്‌ കുടുംബം നടത്തുന്നു - തേനീച്ച

21. എപ്പഴും മൂന്നു കുതിര പുറത്തേറി യാത്ര ചെയ്യുന്ന രാജാവ്‌ - അടുപ്പുകല്ലും കലവും

22. മേലെ മുളളുകോട്ട്‌, ഉളളിൽ വെളള കോട്ട്‌ - ചക്ക

23. അമ്മ ചൊറിപിടിച്ചിരിക്കും, പുളള നല്ലായിരിക്കും - ചക്ക, ചക്കക്കുരു

24. കയ്യും കാലും വായുമുളള മനുഷ്യന്‌ പക്ഷേ, ചോരയില്ല - ഞണ്ട്‌

നാട്ടറിവു പഠനകേന്ദ്രം

തൃശ്ശൂർ - 27




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.