പുഴ.കോം > നാട്ടറിവ് > നാട്ടറിവ് > കാര്‍ഷിക നാട്ടറിവ്‌ > കൃതി

പുഷ്പവിളകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണ്ടി എബ്രഹാം

കിഴക്കു പടിഞ്ഞാറായി തൂക്കായി ചെരിവുള്ള ഭൂമി ഓര്‍ക്കിഡ് കൃഷിക്കു പറ്റിയതല്ല.

ഉപ്പുരസവും അമ്ലതയും ആന്തൂറിയം ചെടികള്‍ക്ക് ഹാനികരമാണ്.

നാടന്‍ റോസിനങ്ങളുടെ കമ്പ് മുറിച്ച് നടുമ്പോള്‍ മുകളറ്റത്ത് പച്ചച്ചാണകം പൊതിഞ്ഞു വയ്ക്കുക . തണ്ട് ഉണങ്ങാതിരിക്കും. വേഗത്തില്‍ വേര് പിടിക്കുകയും ചെയ്യും.

ഗ്ലാഡിയോലസ് കിഴങ്ങിന് മൂന്ന് മാസം വരെ സുഷുപ്താവസ്ഥയുണ്ട്.

കിഴങ്ങുകളില്‍ നിന്നും ഉണ്ടാകുന്ന ഗ്ലാഡിയോലസ് രണുമൂന്നു മാസത്തികം പുഷ്പിക്കും. വിത്തുകളില്‍ നിന്നുള്ളതാണെങ്കില്‍ പുഷ്പിക്കുവാന്‍ രണ്ടു വര്‍ഷം വേണം.

അന്തരീക്ഷത്തിലെ താപനില കുറച്ച് , കൃഷി ചെയ്യുന്ന പക്ഷം റോസാപുഷ്പങ്ങളുടെ വലിപ്പം കൂട്ടാനാകും.

ചൈനീസ് മൈലാഞ്ചി ( ഫില്ലാന്തസ്സ്) വേനലില്‍ മുറിച്ച് നട്ട് തണല്‍ നല്‍കി ദിവസവും നനച്ചാല്‍ ശക്തിയോടെ തഴച്ചു വളരും.

ആന്തൂറിയത്തില്‍ ഒച്ചിന്റെ ശല്യം കൂടുതലായി അനുഭവപ്പെടുന്നത് മഴക്കാലത്താണ്. ഫുറഡാന്‍ വിതറുകയാണ് പരിഹാരം.

യൂറിയായുടെ ഡോസു കൂടിപോയാല്‍ ആന്തൂറിയം വേഗത്തില്‍ കരിഞ്ഞു പോകും.

കാനയില്‍‍ പൂക്കള്‍ വാടിക്കഴിഞ്ഞാലുടനെ അത് മുറിച്ചു കളയണം. പുതിയ പൂക്കളുണ്ടാകണമെങ്കില്‍ ഈ രീതി അത്യാവശ്യമാണ്.

ആന്തൂറിയത്തിന് നന കൂടിപ്പോയാല്‍ ഒച്ചുകളുടെ ഉപദ്രവം വളരെ കൂടും.

ഓര്‍ക്കിഡ് , ആന്തൂറിയം പൂവുകള്‍ ഇറുത്തു കഴിഞ്ഞാലതിന്റെ ചുവടറ്റം ദിവസവും അര സെ. മീ നീളം മുറിച്ചു കളയുക . പൂവിന് ആ‍യുസ്സ് കൂടുതല്‍ ലഭിക്കും.

ഓര്‍ക്കിഡുകള്‍ക്ക് ദ്രാവക രൂപത്തിലുള്ള വളമാണ് കൂടുതല്‍ നല്ലത്.

ഓര്‍ക്കിഡ്, ആന്തൂറിയം ചട്ടിയില്‍ കരി ഇടുമ്പോള്‍ വലുത് അടിയിലും ചെറുത് മുകളിലും ആയിരിക്കണം.

ഓര്‍ക്കിഡുകള്‍ വേഗത്തില്‍ പൂവിടുന്നത് ടേര്‍മിനല്‍ കട്ടിങ്ങുകള്‍ ആണ് നല്ലത്.

ഡെന്‍ഡ്രോബിയം ഓര്‍ക്കിഡിന്റെ പൂവുകള്‍ പുതുമ നഷ്ടപെടാതെ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നതാണ്.

ഡെന്‍ഡ്രോബിയം ഓര്‍ക്കിഡുകള്‍ക്ക് മീന്‍ വളം വളരെ പഥ്യമാണ്.

കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ വളം ചെയ്യുന്നതാണ് ഓര്‍ക്കിഡ് ചെടികള്‍ക്ക് നല്ലത്.

ഓര്‍ക്കിഡിനെ ആക്രമിക്കുന്ന വണ്ടുകളെ കൈ കൊണ്ടു തന്നെ പെറുക്കി മാറ്റാം.

ആന്തൂറിയം പൂവ് ഇറുത്താലുടനെ പൂന്തണ്ടിന്റെ അഗ്രം നനഞ്ഞ പഞ്ഞി കൊണ്ടു പൊതിയുക . ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് അല്ലതാണ്.

ആന്തൂറിയത്തിന് സൂര്യപ്രകാശം ഏറിയാല്‍ ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു പോകും.

ആന്തൂറിയത്തില്‍ പൂപ്പാളിയുടെ അടിഭാഗത്ത് തുടങ്ങുന്ന നിറം മാ‍റ്റം മുക്കാല്‍ ഭാഗത്ത് വ്യാപിക്കുമ്പോള്‍,പൂക്കള്‍ പറിക്കാവുന്നതാണ്.

വാടാമുല്ലയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൂമ്പ് നുള്ളിക്കൊടുക്കുന്നതും , മണ്ണില്‍ നനവ് നിലനിര്‍ത്തുന്നതും നല്ലതാണ്.

കാത്സ്യത്തിന്റെ കുറവ് മൂലം ആന്തൂറിയം പൂക്കള്‍ക്ക് നിറവ്യത്യാസം ഉണ്ടാകുന്നതാണ്.

ശരിയായ രീതിയില്‍ പുഷ്പിക്കണമെങ്കില്‍ ഒരു ആന്തൂറിയം ചെടിയില്‍ നാല് ഇലകള്‍ മാത്രമേ നില നിര്‍ത്താവൂ. ബാക്കി ഇലകള്‍ അപ്പപ്പോള്‍ കത്രിച്ച് നീക്കം ചെയ്യണം.

കട് ഫ്ലവര്‍ മുറിക്കുന്നത് രാവിലെ ആറുമണിക്ക് മുമ്പോ വൈകുന്നേരം എട്ടുമണിക്ക് മുമ്പോ ആയിരിക്കണം.

എല്ലുപൊടി വളമായി നല്‍കുന്ന പക്ഷം ഡാലിയായില്‍ പൂക്കളുടെ എണ്ണം വളരെ കൂടുന്നതാണ്.

ആന്തൂറിയം, ഓര്‍ക്കിഡ് എന്നിവ ഒരിക്കലും ഹോസ് ഉപയോഗിച്ച് നനക്കരുത് . പകരം പൂവാലി ഉപയോഗിച്ച് നനക്കുക.

കേരള കാലാവസ്ഥയില്‍ ഏറ്റവും നല്ല പൂക്കള്‍ തരുന്ന ആന്തൂറിയങ്ങള്‍ ടിനോറാ റെഡ്ഡും നീറ്റാ ഓറഞ്ചുമാണ്.

ഓര്‍ക്കിഡിനു കീടബാധ ഉണ്ടായാലും ചെടി അപ്പാടെ നശിക്കുന്നില്ല.

തണുപ്പുള്ള കാലാവസ്ഥയില്‍ റോസാപ്പുക്കളുടെ സുഗന്ധം കൂടുതലായിരിക്കും.

ശുദ്ധമായ നീലയും കറുപ്പും ഒഴികെ മറ്റെല്ലാ നിറങ്ങളിലും റോസ് ലഭ്യമാണ്.

റോസാച്ചെടികളിലെ ശല്‍ക്ക കീടങ്ങളെ നശിപ്പിക്കാന്‍ സോപ്പു ലായനിയില്‍ തുണി മുക്കി തുടച്ചാല്‍ മതിയാകും.

തേയിലച്ചണ്ടിയും ചെങ്കല്‍‍മണ്ണും ചേര്‍ത്ത് റോസാച്ചെടിയുടെ തടത്തിലിട്ട് കൊടുത്താല്‍ അഴകും വലിപ്പവുമുള്ള ധാരാളം പൂക്കളുണ്ടാകും.

ചുവട്ടില്‍ വളപ്രയോഗം ചെയ്യുന്നതിനേക്കാ‍ള്‍ വീര്യം കുറച്ച് സ്പ്രേ ചെയ്യുന്നതാണ് ഓര്‍ക്കിഡിന് നല്ലത് മൂന്നു ദിവസംവെള്ളത്തില്‍ കല‍ക്കിവച്ച് തെളി ഊറ്റിയ കടലപ്പിണ്ണാക്ക് , ഗോമൂത്രം ഇവ നല്ല വളമാണ്.

Previous Next

ചാണ്ടി എബ്രഹാം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.