പുഴ.കോം > നാട്ടറിവ് > അന്നം > കൃതി

നാട്ടുഭക്ഷണം - കടംകഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

1. അകത്തറുത്താൽ പുറത്തറിയും - ചക്കപ്പഴം

2. കാടുവെട്ടി, ഓടുവെട്ടി, വെളളവെട്ടി, വെളളംകണ്ടു - തേങ്ങ

3. അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില - പപ്പടം

4. ആയിരം കടലോടിവന്ന ചെങ്കുപ്പായക്കാരന്റെ പേരുപറ - ചെമ്മീൻ

5. കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായ്‌ - ഉഴുന്ന്‌

6. ഒരു കുപ്പിയിൽ രണ്ടെണ്ണ - കോഴിമുട്ട

7. അടുത്തുണ്ടൊരു തേങ്ങ, തൂക്കിപ്പിടിക്കാൻ ഞെട്ടില്ല - കോഴിമുട്ട

8. ഇത്തരിപ്പോന്നോൻ കുട്ടിയെ കരയിപ്പിച്ചു - ചീനിമുളക്‌

9. അകത്തുതിരിതെറുത്തു പുറത്തു മുട്ടയിട്ടു - കുരുമുളക്‌

10. അടി പാറ, നടു വടി, മീതെ കുട - ചേന

12. ഇട്ടാൽപൊട്ടാത്ത കിങ്ങിണിമുട്ട - കടുക്‌

13. കാളകിടക്കും കയറോടും - മത്ത

14. ഇത്തിരിപോന്നോൻ ചന്തക്കുപോയി - കൂർക്ക

15. കൊച്ചിയിൽ വിതച്ചത്‌ കൊല്ലത്ത്‌ കൊയ്‌തു - മത്തങ്ങ

16. കറിക്ക്‌ മുമ്പൻ ഇലയ്‌ക്കു പിമ്പൻ - കറിവേപ്പില

17. ചെടിയിൽ കായ, കായയിൽ ചെടി - കൈതച്ചക്ക

18. കയ്യിൽ കയറി മെയ്യിലൊളിച്ചു - ചോറ്റുരുള

19. ഞെട്ടില്ലാ വട്ടയില - പപ്പടം

20. കുത്തിയിട്ടാൽ മുളയ്‌ക്കില്ല, വെലിയിൽ പടരില്ല - ഉപ്പ്‌

21. ഞാൻ തിന്നും വെളളാരങ്കല്ലിനെന്തു രസം - കൽക്കണ്ടം

22. പിടിച്ചാൽ ഒരുപിടി അരിഞ്ഞാൽ ഒരു മുറം - ചീര

23. മുക്കണ്ണൻ ചന്തയ്‌ക്കുപോയി - തേങ്ങ

24. കാട്ടിലൊരമ്മ കുടചൂടി നിൽക്കുന്നു - കൂൺ

25. മണ്ണിനടിയിൽ പൊന്നമ്മ - മഞ്ഞൾ

26. അക്കരെയുളെളാരു വെളളക്കഞ്ഞിക്ക്‌ ഇക്കരെവന്ന്‌ വിലപറഞ്ഞു - മൽസ്യം

27. ഇലനുളളി നട്ടു കുഴിനിറയെ മുട്ട - കൂർക്ക

28. അടി തളിക, നടുവടിയിൻമേൽ കുട - ചേൻ

29. ഉച്ചിതലയൻ ചന്തക്കുപോയി - കൂർക്ക

30. അടി ചെടി നടു കായ്‌ മീതെ ചെടി - കൈതച്ചക്ക

31. അപ്പാട്ടുണ്ടൊരു കുനപളങ്ങ കൂട്ടിപ്പിടിക്കാൻ ഞെട്ടിയില്ല - കോഴിമുട്ട

32. ഒരു കുപ്പിയിൽ രണ്ടെണ്ണ - കോഴിമുട്ട

33. ആയി ഊയി മണ്ണോളമായി - ഇഞ്ചി

34. നാലുചുറ്റും നെൽകൃഷി, നടുക്കൊരു തെങ്ങിൻകൃഷി - ഇലയട

35. നിലംകീറി പൊന്നെടുത്തു - മഞ്ഞൾ

36. പുറംപൊന്തം, അകം കടുകട്ടി അതിന്നകം പഞ്ഞികെട്ട്‌, അതിന്നകം നീർക്കെട്ട്‌ - നാളികേരം

37. ഒരമ്മ കുളിക്കാൻ പോകുമ്പോൾ ഒന്നുമില്ല, വരുമ്പോൾ ചൊറിയും ചിരങ്ങും - കാച്ചിയ പപ്പടം

38. ഓഹോ മരത്തിൽ ഒരു കുടം വെളളം - ഇളനിര്‌

39. കണ്ണോളം വെളളം, നടു വടിപോലെ , തല പന്തൽപോലെ - പന

40. കരയ്‌ക്കൽ വീണാൽ കല്ല്‌, വെളളത്തിൽ വീണാൽ ഇല - ഉപ്പ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.