പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

യാത്രയയപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിൽ സി.പി.

കവിത

കാലം തീർത്തൊരു വേദികയിൽ,

ആടിയുലഞ്ഞുയരും,

യവനിക.

പടുതിരി കത്തും കളിവിളക്ക്‌

നിയോഗമറിയാത്ത വേഷക്കാരുടെ-

കണ്ണീര്‌ കൊണ്ടു രംഗപൂജ.

നടനം മറന്ന നടിയുടെ -

മിഴി നിറഞ്ഞൊഴുകും

വാചാല മൗനം.

അധരത്തിൽ പിടഞ്ഞൊളിക്കും

തേങ്ങൽ.

കരംഗ്രഹിച്ചവളോട്‌-

വിടചൊല്ലും നടന്റെയുളളിൽ-

കനൽ.

കൈവീശിയവനകലുമ്പോളൊരു-

കുരുന്നു വിലാപത്തിൻ-

പിൻവിളി....

ആത്‌മനൊമ്പരങ്ങളുടെ-

കണ്ണീർ മുത്തണിഞ്ഞ്‌-

ഭാവം പകർന്നാടി-

വേഷക്കാർ,

അണിയറയിലേയ്‌ക്ക്‌,

മടങ്ങുമ്പോൾ,

ഇടനെഞ്ച്‌ നീറും-

പ്രവാസി,

ഗൃഹാതുരമാമൊരു-

കിനാവ്‌ കണ്ട്‌

ദേശാന്തരവാസം തുടങ്ങുന്നു...

സുനിൽ സി.പി.

വിദ്യാഭ്യാസംഃ ബി.എ. 34 വയസ്സ്‌

കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ‘വേനൽമഴ’യാണ്‌ ആദ്യ കവിത. കവിത കൂടാതെ ‘ശമനതാളം’, ‘ഒരു വിശുദ്ധന്റെ ആത്‌മാവ്‌’, ‘സ്വപ്‌നങ്ങളുടെ വിലാപയാത്ര’, തുടങ്ങിയ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991- മുതൽ സൗദി അറേബ്യയിലെ റിയാദിൽ ജോലി നോക്കുന്നു.

വിലാസംഃ

ചിലമ്പശ്ശേരിൽ

ഇളമ്പഴന്നൂർ പി.ഒ.

ചടയമംഗലം

കൊല്ലം - 691 534.

റിയാദിലെ വിലാസംഃ

പി.ബി. നം. 50743

റിയാദ്‌ 11533

കെ.എസ്‌.എ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.