പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > വായനയുടെ ലോകം > കൃതി

സുഗന്ധം നോവലിന്റെ ഗന്ധമാദനവനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.എൻ. പ്രസന്നൻ

വായനയുടെ ലോകം

ഇരുണ്ട നൂറ്റാണ്ടിന്റെ രൂക്ഷഗന്ധമുള്ള നോവലാണ്‌ ‘സുഗന്ധം’ ഒരു കൊലപാതകിയുടെ കഥ‘. ഗ്രെനോയില്ലെ ആണു മുഖ്യ കഥാപാത്രം, നായകൻ എന്നതിനേക്കാൾ വില്ലൻ, നായകൻ ഇല്ലെന്നു തന്നെ പറയാം. എന്നാൽ യഥാർത്ഥ നായകനും വില്ലനും ഗ്രെനോയില്ലെ അല്ല. ഗന്ധമാണു നായകനും വില്ലനും ഗന്ധരഹിതനായി ജനിച്ച്‌ ഗന്ധകാമുകനും ഗന്ധ സൃഷ്‌ടാവുമായി വളർന്ന്‌ ഒടുവിൽ ഗന്ധം പ്രസരിപ്പിച്ച്‌ തിന്നൊടുക്കപ്പെടുന്ന ഗ്രനോയില്ലെ യഥാർത്ഥ നായകനായ ഗന്ധത്തിന്റെ പതാക വാഹകൻ മാത്രം. ഗന്ധത്തിന്റെ ദുർഗ്രഹങ്ങളായ എന്തൊക്കെയോ നാനാർത്ഥങ്ങൾ നോവലിസ്‌റ്റായ പാട്രിക്‌സ്‌സ്‌ കൈന്റ്‌ ഇതിൽ നിറച്ചു വച്ചിട്ടുണ്ട്‌.

ദൂർഗ്രഹങ്ങളായ അർത്ഥ തലങ്ങളുള്ള നോവലുകൾ വായനയുടെയും ബാലികേറാമലകളാകാറാണു പതിവ്‌. എന്നാൽ സംഭ്രമജനകമായ ഒരു കുറ്റാന്വേഷണ നോവൽ പോലെ സസ്‌കൈന്റ്‌ നമ്മെ പിടിച്ചിരുത്തി വായിപ്പിക്കുന്നു ഒടുക്കംവളരെ ഉദ്വേഗം നിലനിർത്തുന്ന കഥാഗതി കൊണ്ടു തന്നെയാവണം ഇതു ചലചിത്രമാക്കപ്പെട്ടത്‌. നിരവധി ഗാനങ്ങൾക്കും ഗന്ധവാഹിയായ ഈ നോവൽ പ്രചോദനമായിട്ടുണ്ട്‌.

കുട്ടിക്കഥ പോലെയാണു തുടക്കം

“നിന്ദ്യരും പ്രതിഭാശാലികളുമായ വർക്കു പഞ്ഞമില്ലാതിരുന്ന ഒരു കാലത്ത്‌ 18-​‍ാം നൂറ്റാണ്ടിലെ ഫ്രാൻസിൽ, അതിനിന്ദ്യവും പ്രതിഭാശാലിതയാർന്നതുമായ വ്യക്തിത്വങ്ങളിലൊന്നിന്റെ ഉടമയായ ഒരാൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ കഥയാണ്‌ ഇവിടെ പറയാൻ പോകുന്നത്‌. ജീൻബാപ്‌റ്റിസ്‌റ്റെ ഗ്രെനോയില്ലെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. പ്രതിഭാശാലികളായ മറ്റു നന്ദ്യന്മാരിൽ നിന്നു വ്യത്യസതമായി (ഉദാഹരണമായി ഡിസൈഡ്‌സ്‌. അതുമല്ലെങ്കിൽ സെന്റ്‌ ജെസ്‌റ്റോ ഫൗച്ചയോ ബോണപ്പാർട്ടോ ഒക്കെ) ഇന്ന്‌ അദ്ദേഹത്തിന്റെ നാമം വിസ്‌മൃതമായിപ്പോയിട്ടുണ്ടെങ്കിൽ അത്‌ ധാർഷ്‌ട്യത്തിലോ, അധാഥമികതയിലോ, മനുഷ്യത്വമില്ലായ്‌മയിലോ, കൂടുതൽ പേരു കേട്ട ആ ഇരുണ്ട വ്യക്തകളെക്കാൾ ഗ്രെനോയില്ലെ ഒട്ടും പിന്നിലായതു കൊണ്ടല്ല. മറിച്ച്‌ അദ്ദേഹത്തിന്റെ പ്രതിഭയും ഏകാഭി​‍ാഷവും ചരിത്രത്തിൽ ഒരു ലാഞ്ചനപോലും അവശേഷിപ്പിക്കാത്ത ഒരു രംഗത്ത്‌, മാഞ്ഞു പോകുന്ന പരിമളത്തിന്റെ തലത്തിൽ ഒതുങ്ങിയതു കൊണ്ടായിരുന്നു”.

അനാഥനായ ഒരു ജാരസന്തതിയാണു ഗ്രനോയില്ലെയുടെ ജനനം. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അമ്മയെ ശിശുഹത്യാശ്രമത്തിനു അധികാരികൾ വെട്ടിക്കൊന്നു. ഗ്രനോയില്ലെയുടെ ദേഹത്തിനു ഒരു മണവും ഇല്ലായിരുന്നു. അടുത്തു വരുന്നവർക്കൊക്കെ അവനെ എത്രയും വേഗം ഒഴിവാക്കാൻ തോന്നുന്ന എന്തോ ഒന്ന്‌ അവനിലുണ്ടായിരുന്നു. എത്ര അകലെയുള്ളതും എത്ര കുടിക്കലർന്നതുമായ മണവും അവനു തിരിച്ചറിയാനാവുമായിരുന്നു.

എട്ടം വയസ്സിൽ അവൻ ഒരു തോൽ കച്ചവടക്കാരന്റെ സഹായിയായി. പണി കഴിഞ്ഞാൽ പട്ടണം മുഴുവൻ ഗന്ധങ്ങളുടെ പിന്നാലെ അലച്ചിലായിരുന്നു അവന്റെ പണി. ഒ​‍ിരിക്കൽ അവൻ ഒരു ഗന്ധം ഗന്ധിച്ചു. അതു തേടിത്തേടി എത്തിയത്‌ നാട്ടുകാരെല്ലാം ഉത്‌സവത്‌തിനു പോയപ്പോഴും വീട്ടിൽ ഒറ്റയ്‌ക്കിരിക്കുന്ന ഒരു സുന്ദരിയിലാണ്‌ ആ ഗന്ധം സ്വന്തമാക്കാൻ അവൻ അവളെ കൊല്ലുന്നു. പക്ഷേ മരണത്തോടെ അവളുടെ ഗന്ധവും ഇല്ലാതായി.

തന്റെ ഗന്ധമില്ലായ്‌മ അവനെ അസ്വസ്ഥനാക്കി. എല്ലാം തികഞ്ഞ ഒരു ഗന്ധം തന്റെ ദേഹത്തിനു കിട്ടാൻ അവൻ മോഹിച്ചു. അതിനായി ബാൾഡിനി എന്ന സുഗന്ധ വ്യാപാരിയുടെ സഹായിയായി. ഏതിരിട്ടിലും ഓരോന്നും എവിടെയിരിക്കുന്നു വെന്നും അതിലെന്തൊക്കെ അടങ്ങിയിരിക്കുന്നുവെന്നും അവൻ മണത്തറിയുമായിരുന്നു. ഈ കഴിവു കൊണ്ട്‌ അവൻ ബാൾഡിനി​‍്‌ക്ക്‌ അത്യത്ഭിതങ്ങളായ സുഗന്ധ ലേപനങ്ങളും തൈലങ്ങളും ഉണ്ടാക്കിക്കൊടുത്തു. ബാൾഡിനി ഏറ്റവും സമ്പന്നനായ ഗന്ധ വ്യാപാരിയായി.

പിന്നീട്‌ അവന്റെ ഗന്ധാന്വേഷണയാത്ര ഗ്രാസ്സിയിലേക്കാണ്‌. യാത്രയിൽ മനുഷ്യഗന്ധം അവന്റെ മനം മടുപ്പുക്കുന്നു. പിന്നെ ഏഴു കൊല്ലം കഴിച്ചു കൂട്ടുന്നത്‌ വിജനമായ ഒരു പർവ്വതത്തിന്റെ ഉച്ചയിലെ ഗുഹയിലാണ്‌. ഒരു ദിവസം തന്റെ ശരീരത്തിന്റെ രൂക്ഷഗന്ധം തന്നെ വീർപ്പുമുട്ടിക്കുന്നതായി സ്വപ്‌നം കണ്ട്‌ അവൻ ഞെട്ടിയുണർന്നു. ലോകത്ത്‌ തനിക്കു മാത്രം ഒരു ഗന്ധവുമില്ലെന്ന തിരിച്ചറിവിലേക്കാണ്‌ അവൻ വീണ്ടം ഉണർന്നത്‌.

വീണ്ടും മനുഷ്യരുടെ ലോകത്ത്‌ ചിലസംഭവങ്ങൾക്കു ശേഷം ഗ്രാസ്സി യാത്ര പുനരാരംഭിക്കുന്നു. വഴിക്ക്‌ ലൗറെ എന്ന യുവതിയുടെ ഗന്ധം അവനെമത്തുപിടിപ്പിക്കുന്നു. അവൾ പാകമായിട്ടില്ലെന്നും രണ്ടുകൊല്ലം കഴിഞ്ഞ്‌ അവളെ കൊന്ന്‌ ആ ശരീരത്തിന്റെ ചേരുവകളിൽ നിന്നും താൻ കൊതിക്കുന്ന ഒരു ഗന്ധം നിർമ്മിക്കാമെന്നും അവൻ നിശ്ചയിക്കുന്നു. ആ സുഗന്ധത്തിന്റെ മറ്റു ഘടകങ്ങളൊരുക്കാനായി അവൻ രഹസ്യമായി നിരവധി കന്യകമാരെ കൊല്ലുന്നു. കൊലപാതക പരമ്പര നാടു വിറപ്പിക്കുന്നു. കൊരകളുടെ രീതിയിൽ നിന്ന്‌ അടുത ഇര മകളായവാമെന്നു ലൗറെയുടെ പിതാവ്‌ ആന്റോയിൻ റിച്ചീസ്‌ ഊഹിക്കുന്നു. മകളുമായി അദ്ദേഹം രഹസ്യമായി മറ്റൊരു നാട്ടിലേക്കു പോയെങ്കിലും ഗ്രെനേയില്ലെ അവിടെയെത്തി അവളെ കൊല്ലുക തന്നെ ചെയ്യുന്നു.

ഒടുവിൽ അവൻ പിടിക്കപ്പെട്ടു. ജഡ്‌ജി വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കാറായപ്പോൾ ലൗറെയിൽ നിന്നു സൃഷ്‌ടിച്ച വ്യശ്യ സുഗന്ധം അവൻ എടുത്തുണിയുന്നു. തൂക്കിക്കൊല്ലുന്നതു കാണാൻ തടിച്ചു കൂടിയരൊക്കെ ആ ഗന്ധത്തിന്റെ പ്രേമപ്രഹരമേറ്റു വീഴുന്നു. പിന്നെ നടന്നത്‌ കണ്ണും മൂക്കുമില്ലാത്ത കാമകേളികളാണ്‌. തങ്ങൾ നിലമറന്ന്‌ ചെയ്‌ത കാര്യങ്ങളോർത്ത്‌ പിറ്റേന്ന്‌ അവർക്കൊക്കെനാണമായി സുഗന്ധത്തിന്റെ സ്‌നേഹപ്രവാഹത്തിൽ ലൗറെയുടെ പിതാവിന്റെ പ്രതികാരവും ഒലിച്ചു പോയിരുന്നു. അദ്ദേഹത്തിന്‌ അവനെ മകനായി ദത്തെടുക്കാൻ തീവ്രാഭിലാഷം. അവൻ വിട്ടയക്കപ്പെടുന്നു. വെറുക്കപ്പെട്ട അവന്‌ അങ്ങനെജനങ്ങളുടെ മേൽ സ്‌നേഹത്തിന്റെ അധികാര ശക്തി ലഭിക്കുന്നു. പക്ഷേ, തന്റെയല്ല, താനുണ്ടക്കിയ ഗന്ധത്തിന്റെ നേട്ടമാണിതെന്ന കാര്യം അവനെ അലട്ടി. അവനു തോന്നിയ സംതൃപ്‌തി അതോടെ വീണ്ടും വെറുപ്പായി.

അവൻ പാരീസിലേക്കു മടങ്ങുന്നു. കള്ളന്മാരുടെയും കൊള്ളക്കാരുടെയു വേശ്യകളുടെയും ഒരു കൂട്ടത്തിലേക്ക്‌ അവൻ ചെല്ലുന്നു. എന്നിട്ട്‌ താൻ സൃഷ്‌ടിച്ച സുഗന്ധം സ്വയം വാരിപ്പുശുന്നു. അതോടെ അവനോടുള്ള ആസക്തി അവരെ വിഴുങ്ങി. അതിന്റെ ഉന്മാദത്തിൽ അവർ അവനു മേൽ ചാടി വീണു. എല്ലും തോലും പോലും ബാക്കിയാക്കാതെ അവർ അവനെ അകത്താക്കുന്നു. അതു കഴിഞ്ഞപ്പോൾ അവർക്കിത്തിരി വിഷമമായി. ഒരു മനുഷ്യനെയല്ലേ പച്ചയ്‌ക്കു തിന്നു കളഞ്ഞത്‌.! എങ്കിലും അവർ സന്തുഷ്‌ടരായിരുന്നു; ജീവിതത്തിലാദ്യമായി സ്‌നേഹത്താൽ പ്രേരിതരായി ഒരു കാര്യം ചെയ്‌തതിന്റെ സന്തോഷം.

അമ്മയുടെ മരണത്തിൽ തുടങ്ങി ഗ്രെനോയില്ലെയും മരണത്തിൽ അവസാനിക്കുന്ന നോവലിൽ ഇടയ്‌ക്കിടെ കണ്ടുമുട്ടുന്ന ഒന്നാണ്‌ മരണം. ഗ്രെനോയില്ലെയ്‌ക്കു മുമ്പ്‌ ആ അമ്മയ്‌ക്കു പിറന്ന നാലു മക്കളെയും അവൾ പെറ്റിടത്തടതന്നെ മരിക്കാൻ ഇട്ടിട്ടു പോകുകയാണുണ്ടായത്‌.

പള്ളിയുടെ ദീനാനുകമ്പാപ്രവർത്തങ്ങളുടെ ചുമതലക്കാരനായ ഫാ.ടെറിയർ അവനെഒഴിവാക്കുന്നത്‌ ഗയ്‌ലാർഡ്‌ എന്ന സ്‌ത്രീയെ ഏൽപ്പിച്ചാണ്‌. ഘ്രാണശേഷിയില്ലാതിരുന്ന തിനാൽ അവർക്ക്‌ അവന്റെ ഗന്ധമില്ലായ്‌മ പ്രശ്‌നമായിരുന്നില്ല. ഒരു വിധം വളർച്ചയെത്തയപ്പോൾ അവർ അവനെ വിറ്റത്‌ തോലിടപാടുകാരനായ ഗ്രീമാലിനാണ്‌. മാന്യമായ ഒരു സംസ്‌ക്കാരം പോലും ലഭിക്കാത്ത ദുരന്തമയമായ മരണമായിരുന്നു ഗയ്‌ലാർഡിന്റേത്‌.

ഗ്രിമാലിൽ നിന്നു ബാൾഡിനി അവനെ വാങ്ങിയപ്പോൾ കിട്ടിയ പണം കൊണ്ട്‌ കുടിച്ചുന്മത്തനായ ഗ്രിമാലാകട്ടെ നദിയിൽ മുങ്ങിമരിക്കുന്നു. ഗ്രെനോയില്ലെ വിട്ടുപോകുമ്പോൾ ബാൾഡിനിയും ഭാര്യയും കെട്ടിടം തകർന്നു മരിക്കുന്നു.

ഗന്ധസൃഷ്‌ടിക്കായി കന്യകാവധം നടത്തുമ്പോൾ ഗ്രെനേയില്ലെ ജോലി ചെയ്‌തിരുന്നത്‌ ആർനൾഫി എന്ന ഗന്ധവ്യാപാരിണിയുടെ കൂടെയായിരുന്നു. ഗ്രെനോയില്ലെയെ വെറുതെ വിട്ടശേഷം അവന്റെ കുറ്റങ്ങളെല്ലാം ചുമത്തെപ്പെടുന്നത്‌ ആർനൾഫിയുടെ കാമുകനും മുഖ്യ ജോലിക്കാരനുമായ ഡ്രുവോൾട്ടിന്റെ മേലാണ്‌. തന്നെ എത്രയും വേഗം കൊല്ലണമേ എന്നുയാചിച്ചു പോകും വിധം പീഡിപ്പിച്ചശേഷമാണ്‌ അയാളെ വധിക്കുന്നത്‌. ഇങ്ങനെനിസ്സംഗമായി മരണവും ഗൂഢാർത്ഥങ്ങളുമായി ഗന്ധങ്ങളും അപഥ സഞ്ചാരം നടത്തുന്ന ഈ നോവലിന്‌ നേർത്ത നിലാവത്ത്‌ തലയുയർത്തി നിൽക്കുന്ന ഒരു പുരാതനമാന്ത്രികക്കോട്ടയുടെ ഭയാനക സൗന്ദര്യമുണ്ട്‌.

ജനത്തെയാകെത്തന്റെ അടിമകളാക്കുന്ന വശ്യസുഗന്ധത്തിന്റെ ഉടമയായിട്ടും ഗ്രെനോയില്ലെയ്‌ക്ക്‌ തൃപ്‌തിയാവുന്നില്ല. ആധിപത്യത്തിന്‌, അധികാരത്തിന്‌, അതിന്റെ കൊടുമുടിയിലും സ്വസ്‌ഥത കിട്ടില്ലെന്നാവാം ഇതിനർത്ഥം അവനുണ്ടാക്കിയ വശ്യ സുഗന്ധത്തിൽ മയങ്ങിയർക്കവനോടുള്ള സ്‌നേഹം മൂത്ത്‌ അവനെ പിടിച്ചു തിന്നുന്നതോടെയാണു ഗ്രെനോയില്ലെയുടെ അനത്യം. എന്താണ്‌ അർത്ഥമാക്കുന്നത്‌? വേറുക്കപ്പെട്ട ഒരുവനെപ്പോലും സ്‌നേഹിശൂന്യരെ യരെ ആകർഷിക്കാൻ പ്രാപ്‌തനാക്കുന്ന സ്‌നേഹത്തിന്റെ സർവ്വശക്തിയെയോ? അതോ അതിന്റെ സംഹാരശേഷിയെയോ? ആവോ? അതറിയാതിരിക്കുന്നതാവും ഭംഗി. അജ്ഞതയുടെ ആനന്ദത്തെക്കാൾ സുന്ദരമായി മറ്റെന്തുണ്ട്‌? എന്തായാലും നിഗൂഢാർത്ഥങ്ങളുടെ നിബിഡ വനത്തിന്റെ ഗന്ധം പരത്തുന്ന നോവലാണിത്‌. ജോൺ ഇ. വുഡ്‌സ്‌ ആണ്‌ ഇത്‌ ജർമനിൽ നിന്ന്‌ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്‌തിരിക്കുന്നത്‌.

കടപ്പാട്‌ ഃ ’നിശ്‌ചയം‘ മാസിക

Previous Next

വി.എൻ. പ്രസന്നൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.