പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അൽഷൈമേസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനിയൻ

കഥ

വീട്ടുവളപ്പിലെ ഒന്നാന്തരം തേക്കുകൾ വിറ്റാണ്‌ മാഞ്ചിയം നടാൻ പണം സ്വരൂപിച്ച്‌, കൈമാറിയത്‌.

ഈ കാലയളവിൽ തന്നെ ആലയിലെ കറവപ്പശുക്കളെ നിർമ്മാർജ്ജനം ചെയ്‌തിരിക്കുന്നു.

“എന്തിനാ, വെറുതെ സമയം മെനക്കെടുത്തുന്നത്‌, നമുക്ക്‌ വേണ്ടി ‘കമ്പനി’ വളർത്താലോ. ‘ആടു’കളാണെങ്കിൽ പെറ്റുപെരുകും...”

വ്യാമോഹത്തിന്‌ ‘യന്ത്രം’ ഘടിപ്പിച്ച്‌, ‘മലയാളി’ മലർന്നങ്ങനെ കിടന്നു....

പറ്റി.

“ഇനിയങ്ങനെ വിട്ടുകൂടാ...”

വകതിരിവ്‌, ‘കിറ്റുൽ’പ്പന്നത്തിൽ തട്ടി പിന്നെയും പറ്റിഃ

ഒരാളെ ചേർത്താൽ, അയാൾ മറ്റെയാളെ ചേർക്കൽ...

മലർപ്പൊടി ബിസിനസ്സ്‌ മതിയായോ? എവിടെഃ

വീട്‌ കച്ചവടമാക്കി, ‘കാന്തിക കിടക്ക’ ഏറ്റി വന്നത്‌ ഇന്നലെ!

‘അൽഷൈമേസ്‌’ പടർന്ന്‌ പിടിച്ച, ഇവറ്റയ്‌ക്കുണ്ടോ വല്ല ഓർമ്മീം.

മാനസിക സംഘർഷം ഇല്ലാതാക്കാൻ, പുത്തൻ ‘ലങ്കോട്ടി’ വിപണിയിലെത്തി കഴിഞ്ഞല്ലോ!....

അനിയൻ

വിലാസം

അനിയൻ,

അനിയൻ വീട്‌,

താമരശ്ശേരി ഇല്ലത്തിനടുത്ത്‌,

വണ്ടൂർ - 679 328.,

മലപ്പുറം ജില്ല.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.