പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒഴുകുന്ന ബലിപുഷ്പങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വത്സാശങ്കർ

കഥ

തന്ത്രി ഉരുവിടുന്ന മന്ത്രങ്ങൾ ഏറ്റുചൊല്ലുമ്പോഴും മനസ്സു കരയുകയായിരുന്നു.

തണുത്ത രാവിൽ വിറയ്‌ക്കുന്ന കൈകളോടെ ഉളളിലൂറുന്ന നീറ്റലോടെ ജൻമം നൽകിയവർക്ക്‌ വേണ്ടിയുളള ബലിദർപ്പണം!

ജീവിച്ചിരുന്നപ്പോൾ എനിക്കവരെ വേണ്ടവിധത്തിൽ സംരക്ഷിക്കാൻ കഴിഞ്ഞില്ല. കടമകൾ മറന്ന ജീവിതം...എന്തിനൊക്കെയോ ധൃതിയിലൊഴുകിയ കാലം...അന്നെല്ലാം കണ്ണീരിന്റെ നനവുളള അമ്മയുടെ വേവലാതികൾ.

എല്ലാം മറന്ന്‌ സ്വന്തം സുഖവും, സന്തോഷവും അതിലേറെ സമ്പാദ്യവുമുണ്ടാക്കാനുളള പറക്കൽ. അതിനിടയിൽ മറന്നുപോയ പുത്രധർമ്മം! മാതാപിതാക്കളോടുളള കടമകൾ യാതൊന്നും ചെയ്യാത്ത ഈ മകന്‌ മാപ്പില്ല. ഞാനർപ്പിക്കുന്ന എളളിൻഉരുളകൾ അവരുടെ ആത്മാക്കൾ സ്വീകരിക്കില്ല...ഒരുപക്ഷേ...ബലിക്കാക്കകൾ പോലും....

ഞാൻ തലയുയർത്തി നോക്കി.

“ബലിപുഷ്പങ്ങൾ അതാ പരേതാത്മാക്കളെ തേടിയൊഴുകുന്നു.”

കർത്തവ്യങ്ങൾ വേണ്ട നേരത്ത്‌ ചെയ്യാതെ കാലം കഴിഞ്ഞ്‌ ദുഃഖിച്ചിട്ടെന്തു കാര്യം?

തന്ത്രി പുച്ഛഭാവത്തോടെ എന്നെ നോക്കി ദക്ഷിണയ്‌ക്കായി കൈനീട്ടി.

വത്സാശങ്കർ

VALSA SANKAR M.O.SEIARY EST, P.B.NO. 40899, RIYADH - 11511. K.S.A


Phone: 01 4770474
E-Mail: sankarram99@hotmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.