പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജസതപ ... പസതപ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുയ്യം രാജൻ

(ഹെഡിംഗ്‌ വായിച്ച്‌ കുഴങ്ങിയല്ലെ ? എങ്കില്‍ ദയവായി ബാക്കി ഭാഗം കൂടി വയിച്ചാലും )

'ജനേട്ടന്‍ തന്നെ ഇനി നമ്മുടെ നേതാവ്‌.. '

ആള്ക്കൂട്ടം കയ്യടിച്ച്‌ പാസാക്കി. പിന്‍ ബഞ്ചില്‍ നിന്നും ഒറ്റപ്പെട്ട കൂക്കു വിളികള്‍ ഉയര്ന്നു. രാജിയുടെ സില്ബന്തികള്‍ . അവണ്റ്റെ മുഖത്ത്‌ അത്രുപ്തിയുണ്ട്‌. കോന്ത്രപ്പല്ലിലെ ആ വളിച്ച ചിരിയില്‍ അതു വിളങ്ങി.

'ജനേട്ടാ നിങ്ങ ശരിക്കും ഒരു സംഭവം തന്നെ.'

(രാജി മനസ്സില്‍ നിനച്ചത്‌ മുഖത്തു നിന്നും ഞാന് വായിച്ചെടുത്തു : ജനേട്ടാ നിങ്ങ ശരിക്കുമൊരു കുറുക്കന്‍ തന്നെ!)

'എല്ലാറ്റിനും നന്ദി രാജീ.. ''

യൂറിനറിയുടെ കവാടത്തില്‍ നിന്നും രാജി രണ്ടാമതും വിസ്തരിച്ച്‌ ചിരിച്ചു.

'തന്നെപ്പോലൊരു ചെന്നായയുടെ കൂടെ കിടന്നു പൊറുക്കണ്ടെ.. കഴുതേ..’

മറു നാണയത്തില്‍ എന്‍റെ ആത്മഗതം അതിനുള്ള ഉത്തരം തിരിച്ച്‌ നല്കി.

'ഓള്‍ ദ ബസ്റ്റ്‌.. '

രാജി ഹസ്തദാനത്തിനായി കൈ നീട്ടി. അതു കാണാത്ത മാതിരി ഞാന്‍ മുണ്ട്‌ പൊക്കി ശൂ വച്ചു.

അകത്തു നിന്നും അണികളുടെ ആരവം അല്പ്പാല്പ്പം അരിച്ചെത്തുന്നുണ്ട്‌. വാസ്തവത്തില്‍ അമ്പതു വര്ഷത്തെ പ്രവാസപര്വ്വത്തിനു ശേഷം, സ്വനാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നാമറിയുന്നില്ലല്ലൊ നാമേതൊക്കെ പെരുവഴികളിലേക്കാണു വലിച്ചിഴയ്ക്കപ്പെടുകപ്പെടുകയെന്ന്? കാലം വല്ലാതെ മാറിപ്പോയി സുഹൃത്തേ.

നാട്ടില്‍ സടകുഴഞ്ഞു വീണു പോകുമെന്നു സ്വപ്നേപി നിരീച്ചതല്ല. അങ്ങനെ സംഭവിച്ചു. അത്ര തന്നെ.

ഇക്കാര്യത്തില്‍ രാജി നല്കിയ ഒത്താശ ഒരിയ്ക്കലും കുറച്ചു കണ്ടൂടാ. എനിക്ക്‌ ശേഷം ഇനിയാരെന്ന ചോദ്യത്തിനുള്ള പാര്ട്ടിയുടെ ഉറച്ച ഉത്തരമാണു രാജശേഖരന്‍ കരയാപ്പാലം. കാലാന്തരത്തില്, ഇതിനൊക്കെ മറവില്‍ തിരിവില്‍ അവന്‍ മധുരതരമായി പകരം വീട്ടുമെന്നും എനിക്ക്‌ നന്നായറിയാം. തല്ക്കാലം ഒരു പിടിവള്ളി. അണികളിലെ പ്രതീക്ഷകളെ കോട്ടം തട്ടാതെ ഊട്ടി വളര്ത്തണം.അവരുടെ ആവേശത്തിനും ആവശ്യത്തിനുമൊത്ത്‌ ഉയരണം.

'ജയേട്ടാ നിങ്ങളുടെ തിരിച്ചു വരവിനു ഞങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുന്നു..വേണെങ്കില്‍ ഒരു പത്രം തുടങ്ങാനുള്ള അപേക്ഷ കൊടുത്തിട്ടേക്കാം... '

രാജി വല്ലാതെ വാചാലനായി. എല്ലായ്പ്പോഴും അവന്‍ സപ്പോര്ട്ടീവ്‌ ആയിരുന്നു. പിന് ശക്തയായി അണിനിരക്കാന് പ്രസാദനും വസന്തനും. പിന്നെന്തു വേണം ? അവരൊരു നിഴല്‍ കണക്കെ കൂടെ നില്ക്കും.

നല്ലൊരു പ്രസീദ്ധീകരണം ആയിരുന്നു ഞങ്ങളുടെ ആദ്യ പ്രണയം. നാലു പേരും തെറ്റില്ലാതെ എഴുതും. അഥവാ, എഴുതാന്‍ ആളെ കിട്ടിയില്ലെങ്കിലും പേരു മാറ്റി കാര്യം സാധിക്കാം. പുതിയവര്ക്ക്‌ ധാരാളം അവസരം. കഥാ കാര്ണിവല്‍. ഒന്നു രണ്ട്‌ അവാര്ഡ്‌ പരിപാടി . വേണെങ്കില്‍ അവാര്ഡ്‌ തുക സ്വീകര്ത്താവ്‌ തന്നെ സ്വരൂപിച്ച്‌ സ്പോണ്സര്‍ ചെയ്തോളും ! ഇരു ചെവിയറിയാതെ അതു നല്കണം. പ്രസിദ്ധീകരണത്തിന്‍റെ മറവില്‍ പബ്ളികായി ഒരു ഫങ്ങ്ഷന്‍ . മറ. രണ്ടാം വിചാരത്തിനായിരുന്നു മുന്തൂക്കം.

ഇനി താഴെ പറയുന്ന കാര്യങ്ങള്ക്ക്ദയവായി നിങ്ങള് നന്നായി ചെവി നല്കണം. വരികള്ക്കിടയില്‍ നിന്നും വായിച്ചെടുക്കണം. എങ്കിലേ പൂര്ണ്ണമായും ഗ്രഹിക്കാനാവൂ. ഞങ്ങള്ക്ക്‌ അറിയാം. നന്നായറിയാം. നിങ്ങള്‍ വളരെ ക്രൂക്ക്ഡ്‌ ആണു.

‘ എന്നാല്‍ ഒരു പാര്ട്ടി രൂപികരിച്ചാലോ.. ?'

ഞങ്ങളുടെ പതിവു കൂടിക്കാഴ്ചകളില്‍ ഉണുത്തിരിഞ്ഞ വെറും പൂച്ചക്കാര്യം എന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. അതെ. ഞങ്ങളുമിതിനെ ആദ്യം വെറുതേ പുഛിച്ച്‌ പുറന്തള്ളിക്കളഞ്ഞിരുന്നു. ഇതാ ഇപ്പം ആ നിനവിലേക്ക്‌ തന്നെ ഞങ്ങളും തലകുത്തി വീഴുന്നു. (ഒരു കാലു വാരി പാര്ട്ടി -- (കവപ).

ഓര്ത്തപ്പം എനിക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല.

'എന്താ ജനേട്ടന്‍ ഒറ്റയ്ക്ക്‌ചിരിക്ക്ന്ന് കാറ്റും കോളുമില്ലാതെ.. '

പ്രസാദ്‌.

‘ഒരു ഫലിതം ഓര്ത്ത്‌ പോയി.. ‘

'അതല്ല. സംതിംഗ്‌ സീരിയസ്‌.. പറയൂന്നെ.. '

കൂട്ടത്തില്‍ കൂടുതല്‍ അനുസരണക്കാരന്‍ അവനാണു. പറഞ്ഞു.

അക്കാര്യം അവന് വെറുതെ ചിരിച്ചു തള്ളിയുമില്ല.

'ഡണ്‍..ജനേട്ടന്‍റെ ലക്ഷ്യം അതാണെങ്കില്‍ ഞങ്ങള്‍ തീര്ച്ചയായും കൂടെ നില്ക്കും, കാലു വാരാതെ..’(ലക്ഷം ലക്ഷം പിന്നാലെ. എനിക്ക്‌ വീണ്ടും ചിരി പൊട്ടി).

ദില്ലിയില്‍ ഇപ്പം നടമാടുന്ന നാറുന്ന രാഷ്ട്രീയ നാടകം ഞങ്ങള്ക്കും പുതിയ വഴിത്തിരിവും പ്രചോദനവും തരുന്നു . ഒരു കൈ നോക്കിക്കളയാം. ചേതമില്ലാത്ത കാര്യം. പാര്ട്ടി ജനങ്ങളെ മാത്രംസേവിക്കുന്നവരുടേതാണെന്നറിയുമ്പോള് ഊണും ഉറക്കവും ഉപേക്ഷിച്ച്‌ അവര്‍ കൂടെ കൂടും . ജനത്തിനു മുന്നില്‍ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച്‌ നില്ക്കാന്‍ കഴിഞ്ഞാ ല് പരമഭാഗ്യം. അതിനു ജനസമ്മതനായ ഒരാളെ വേണം.

' നമ്മുടെ പാര്ട്ടിയുടെ നാമധേയം എന്തായിരിക്കണം ?’

‘'ജന സമ്മതം തന്നാട്ടെ..! (ജസതപ) എങ്ങനുണ്ട്‌?'

പ്രസാദ്‌ ഒറ്റ ശ്വാസത്തില് വിളിച്ചു പറഞ്ഞു:

'അതു തന്നെ മതി'

എല്ലാവരും ഏക സ്വരത്തില്‍ തല കുലുക്കി.

‘ എങ്കില് എന്താ നമ്മുടെ ചിഹ്നം.. ?'

'നാവ്‌ ..അതു ഏതു പ്രകാരവും എടുത്ത്‌ പ്രയോഗിക്കമല്ലോ. നാവു നാന്നായാല്‍ നാടു നന്നായി.. '

രാജിയുടെ പ്രകീര്ത്തനം. അതും സകലര്ക്കും ബോധിച്ചു.

'ആപ്‌ കാ നേതാ കോന്‍?'

‘കേവലം ഒരുപ്രാദേശിക പാര്ട്ടിയായി നമുക്ക്‌ അധപ്പതിച്ചൂടാ. .ഹം ആപ്‌ കെ ഹെ കോന് .. എല്ലാരും ഉറക്കെ വിളിച്ച്‌ ചൊല്ലണം. .’

'അതെ..വക്ത്‌ ഭി സിക്കാത്ത ഹെ..ഔര്‍ ടീച്ചര്‍ ഭി..ലേക്കിന്‍ ദോനോ മെ ഫര്ക്ക്‌ യെ ഹെ കി.. ടീച്ചര്‍ സിക്കാക്കര്‍ ഇംതഹാന് ലേതാ ഹെ..ഔര്‍ വക്ത്‌ ഇംതഹാന് ലേക്കര്‍ സിക്കാത്താ ഹെ .. '

(ഒന്നും മനസ്സിലായില്ല അല്ലെ? വേഗം ഹിന്ദി പഠിച്ചോളൂ..എല്ലാര്ക്കും പുതിയ പാര്ട്ടിയില്‍ ചേരാനുള്ള ശുഭാവസരമാണിത്‌. നിങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം ദയവായി ഞങ്ങള്ക്കായി പ്രയോജനപ്പെടുത്തുക)

'വാഹ്‌..വാഹ്‌.. '

എല്ലാവരും കയ്യടിച്ച്‌ 'പ്രമേയം' പാസാക്കി. ooo

പിന്നെല്ലാം വളരെ വേഗത്തിലായിരുന്നു. ജനം ഇരു കയ്യും നീട്ടി നമ്മുടെ പാര്ട്ടിയെ സ്വീകരിച്ചു. വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. നാടെങ്ങും പുതിയ നേതാവിനെ സ്വാഗതം ചെയ്ത്‌ , സത്യപ്രതിജഞ്ഞ ചെയ്യുന്നതിന്‍റെ പിറ്റേന്നാണു രാജശേഖരന്‍ കരയാപ്പറമ്പ ന്‍ പാര്ട്ടി സ്ഥാനം രാജി വച്ചു കളഞ്ഞത്‌ !

ഭൂകമ്പം മാതിരി ആ വാര്ത്ത നാട്ടിനെ പിടിച്ചു കുലുക്കി.

ദയവായി നിങ്ങള്‍ ടീവി തുറന്നു നോക്കൂ. ആ വാര്ത്തകളിലേക്കാണു നമ്മുടെ സകല ചാനലുകളും വാതില്‍ തുറന്നു വച്ചിരിക്കുന്നത്‌. ദ്ര്ശ്യ മാധ്യമങ്ങള്ക്കിത്‌ പുത്തന്‍ വില്പ്പനച്ചരക്ക്‌. ഒരു വേള തന്‍റെ അമ്പതു വര്ഷത്തെ പ്രവാസത്തിനു ശേഷം കൈവന്ന കയ്പ്പുനീര്‍. അന്ത്യകൂദാശ . ഓഫീസിന്‍റെ ഗേറ്റ്‌ പൊളിക്കാന്‍ അണികള്‍ ആക്രോശരായി നില്ക്കുന്നു. (പോള്ഗേറ്റ്‌! മറ്റൊരു അഴിമതി കുംഭകോണത്തിനുള്ള കോപ്പ്‌ ? ചാനല്‍ ചര്ച്ചകള്‍ കാടു കയറാന്‍ തുടങ്ങുന്നു. അതിനി ഏതു തിരിവിലെത്തി വഴിമുട്ടി നില്ക്കുമെന്നാര്ക്കറിയാം ? )

രാജശേഖര ന്‍ കരയാപ്പറമ്പന്‍ തന്‍റെ പുതിയ പാര്ട്ടി ലോഞ്ച്‌ ചെയ്യാ ന്‍ ഒരുങ്ങി നില്ക്കുന്നു. ജാഗ്രതൈ.

നിങ്ങളുടെ വിലപ്പെട്ട വോട്ട്‌ ഇനിയാര്ക്ക്‌ ? അതാ, ചര്‍വ്വിത ചര്വ്വണം മാതിരി മാധ്യമങ്ങളിപ്പം മുഖത്തേക്ക്‌ ചവച്ചു തുപ്പുന്നത്‌ രാജിയുടെ പുതിയ പാര്ട്ടി നാമം :

പസതപ = പാദ സേവ തന്നെ പാര്ട്ടി !

ചിഹ്നം = ചെരിപ്പ്‌ !!

പാവം വോട്ടര്മാരുടെ ഒരു തലവിധി !!!

മുയ്യം രാജൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.