'' സാര്‍ ഇന്നലെ രാത്രി എന്റെ വീട്ടില്‍ കള്ളന് കയറി'' രാവിലെ പോലീസ് സ്റ്റേഷനിലേക്കു ഓടിക്കയറി വന്ന ആ പാവം സ്ത്രീ പരവേശത്തോടെ പരാതി പറയുകയാണു . '' അപ്പോ സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ കള്ളന് കൊണ്ടു പോയിക്കാണും അല്ലേ?' ' '' സ്വര്‍ണ്ണാഭരണങ്ങള്‍ ഒന്നും കൊണ്ടുപോയില്ല സാര്‍''
'' എങ്കില്‍ പണം മുഴുവന്‍ എടുത്തോണ്ടു പോയിട്ടുണ്ടാകും അല്ലേ?''
'' പണവും കൊണ്ടു പോയില്ല സാര്‍''
'' ടി വി മൊബൈല്‍ ഫോണ്‍ ലാപ് ടോപ്പ് ഇതുവല്ലതും, കൊണ്ടു പോയോ?''
'' അതും കൊണ്ടു പോയിട്ടില്ല ''
'' അതുകൊള്ളാമല്ലോ സ്വര്‍ണ്ണവും പണവും ഒന്നും വേണ്ടാത്ത കള്ളനോ?.. ഈ അതിര്‍ത്തിയില്‍ അങ്ങനൊരു കള്ളന് ഇല്ലല്ലോ? ആട്ടേ മറ്റെന്തു സാധനമാ അവന് കൊണ്ടൂ പോയേ?''
'' അത്.... എന്റെ ...ചാരിത്ര്യം ''