സർ... സാർ.....
എന്താണ്....
ഞാനൊരു എഴുത്തുകാരനാണ്....
അതുകൊണ്ട്.....
ഒരു നോവൽ കൊണ്ടു വന്നിട്ടുണ്ട്. ഒന്നു പ്രസിദ്ധീകരിച്ചു കിട്ടിയാൽ തരക്കേടില്ലായിരുന്നു.
ആർക്ക്...
ഇരുകൂട്ടർക്കും.
ആട്ടെ...ഏതു വകുപ്പിൽ പെടും. പരിസ്ഥിതി, ദളിത്, പെണ്ണെഴുത്ത്...
സോറി സാർ...
ഇതൊരു പച്ച മനുഷ്യന്റെ ആത്മനൊമ്പരങ്ങളുടെ കഥയാണ് സാർ.
ദ്ഫൂ.....ദ്ഫൂ....!