പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വാര്‍ദ്ധക്യസഹജം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാമപുരം മണി

ജീര്‍ണിച്ച ഇരുട്ടു നിറഞ്ഞ മുറിയില്‍ മരുന്നിന്റെയും രോഗത്തിന്റെയും ഗന്ധം നിറഞ്ഞു നിന്നു. അസ്വസ്ഥതയോടെ അയാള്‍ അമ്മക്കരുകില്‍ കട്ടിലിലിരുന്നു.

അമ്മ മയക്കത്തിലാണ്. ജരാനരകള്‍ ബാധിച്ച പാറിപ്പറന്ന അമ്മയുടെടെ മുടിയിഴകള്‍ അയാള്‍ തലോടി . ചുക്കിച്ചുളിഞ്ഞ മുഖമുള്ള എല്ലിന്‍ കൂടുപോലത്തെ ശരീരം കണ്ടപ്പോള്‍ ആ മകന് സങ്കടം വന്നു.

'' അമ്മേ...'' അയാള്‍ വിളീച്ചു . പക്ഷെ പ്രതിവചനമുണ്ടായില്ല.

'' മുകുന്ദാ, അമ്മയെ ഇപ്പോ വിളീക്കണ്ട മയക്കമാണ് . ഈ മയക്കം വിട്ടുണരാന്‍ ഇനി സന്ധ്യയാകും''

നാരായണേട്ടന്റെ ഭാര്യ സുമിത്രച്ചേച്ചി എപ്പോഴാണ് മുറിയിലേക്ക് വന്നതെന്നയാള്‍ കണ്ടില്ല.

'' അമ്മയെ ഡോക്ടറെ കാണിക്കാറുണ്ടോ സുമിത്രച്ചേച്ചി?''

'' ഇത് നല്ല കൂത്ത് ചാകാനായി നല്ല നേരം നോക്കി കിടക്കുന്ന തള്ളയെ ഇനി എന്തിനാ ഡോക്ടറെ കാണിക്കണേ? അല്ല മുകുന്ദാ ഈ കിടക്കണ തള്ളക്ക് വയസെത്രയായെന്നാ നിന്റെ വിചാരം? ഒരു എണ്‍പത്തഞ്ചെങ്കിലും കാണുമെന്നാ എനിക്കു തോന്നുന്നത് ഈ രോഗം വാര്‍ദ്ധ്യക്യസഹജമാ ഇതിനൊന്നും ഡോക്ടറെ കാണിക്കേണ്ട ആവശ്യമില്ല ''

സുമിത്രേടത്തിയുമായി ഉടക്കാന്‍ നിന്നില്ല

'' ഞാനിറങ്ങാണ് നാരായണേട്ടനോട് എന്റെ അന്വേഷണം പറയണം അമ്മക്ക് ദീനം കൂടുതല്‍ വല്ലതുമായാല്‍ എന്നെ അറിയിക്കണം ''

'' അറിയിക്കാം ഇനീപ്പോ നീയൊക്കെ ഈ തള്ള ചത്തിട്ടു വന്നാ മതി അന്ത്യകര്‍മ്മം ചെയ്യാന്‍ ഇവിടെ ബാക്കിയുള്ളോരുണ്ടല്ലോ കഷ്ടപ്പെടാനും ബുദ്ധിമുട്ടാനും '' സുമിത്ര ചേച്ചിയുടെ നീരസം കലര്‍ന്ന സ്വരം കാതില്‍ വന്നലച്ചു .

മുറ്റത്തേക്കുള്ള പടികളിറങ്ങുമ്പോള്‍ അയാളുടെ മനസില്‍ അമ്മയുടെ ശുഷ്ക്കിച്ച രൂപം ഒരു കറുത്ത പാടായി കിടന്നു.

അമ്മേ ഈ മകന്‍ വരും സുമിത്രച്ചേച്ചിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മക്കന്ത്യകര്‍മ്മം ചെയ്യാന്‍.

അമ്മയുടെ മരണശേഷം

*********

കടപ്പാട് - ഉണര്‍ വ്

രാമപുരം മണി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.