പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

രണ്ട് കഥകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിപുശശി

1ആശ്വാസം

നിലാവിന്റെ നേര്‍ത്ത സംഗീതത്തില്‍ നിഴലുകള്‍ കഥ പറയുമ്പോള്‍ ഒരു നിശാശലഭമായി പറക്കുകയായിരുന്നു അവള്‍.

യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ ആലസ്യത്തോടെ കണ്ണു തുറന്നപ്പോള്‍ കിടക്കയില്‍ തന്റെ ശരീരം കാണാഞ്ഞ് അവള്‍ പരിഭ്രമിച്ചു.

'പേടിക്കേണ്ട നിന്റെ സുന്ദരശരീരം ദാ ഈ ഡി.വി.ഡിയില്‍ ഭദ്രമായുണ്ട്. 'കാമുകന്‍ പറഞ്ഞു. കാമുകനോടൊപ്പം സര്‍വ്വതും മറന്ന് സ്‌നേഹം പങ്കു വെക്കുന്ന തന്റെ നഗ്‌ന ശരീരം ഡി.വി.ഡി.പ്ലെയറില്‍ കണ്ടപ്പോഴാണ് , അവള്‍ക്ക് ആശ്വാസമായത്.

2. പറയാന്‍ മറന്നത്

ഇന്നലത്തെ മഴയ്ക്കും ഇന്നത്തെ പകലിനും ഒരുമിക്കാനാവില്ലെന്നറിഞ്ഞ് , നിലാവൊലിക്കുന്ന വഴിക്കീറുകളിലൂടെ വിറങ്ങലിച്ച നിശ്ശബ്ദതയില്‍ ദൂരങ്ങള്‍ താണ്ടുമ്പോള്‍ ഞാന്‍ ഓര്‍ത്തു രാക്കിളികളും ചിലച്ചുകൊണ്ടിരുന്നത് ,പറയാന്‍ മറന്ന പ്രണയത്തെക്കുറിച്ച് മാത്രമായിരിക്കുമോ?

ദിപുശശി

വാഴക്കാല വീട്‌,

തത്തപ്പിളളി. പി.ഒ,

എൻ. പറവൂർ,

പിൻഃ 683520,


Phone: 9847321649




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.