പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

നെസ്‌റ്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാമപുരം ചന്ദ്രബാബു

“യോഗ്യതയുണ്ട്‌. പ്രവർത്തനമികവാണ്‌ പ്രധാനം.”

ഇന്റർവ്യു ബോർഡിലെ പ്രധാനി പറഞ്ഞു.

“അത്യാവശ്യം സാഹിത്യവാസനയുണ്ട്‌. കോളേജ്‌ പഠന കാലത്ത്‌ മാഗസിനിൽ എന്റെ ലേഖനം വന്നിട്ടുണ്ട്‌. കൂടാതെ ചില ആനുകാലികങ്ങളിലും. സെൻസേഷൻ വാർത്തകളുണ്ടാക്കാൻ എനിക്ക്‌ ചില പദ്ധതികളൊക്കെയുണ്ട്‌.”

ഉദ്യോഗാർത്ഥിയുടെ സംസാരം രസിച്ച മട്ടിൽ ബോർഡിലെ ചിലർ പുഞ്ചിരിച്ചു.

“ഓക്കെ....ഓക്കെ. അത്തരം ഒരുപാട്‌ കഴിവുകൾ നിങ്ങൾക്കുണ്ടാകാം. പക്ഷേ, ഇവിടെ അതല്ല പ്രശ്‌നം. നമ്മുടെ പത്രത്തിനേക്കാൾ കൂടുതൽ പരസ്യവും, അതിൽ നിന്നുള്ള വരുമാനവും മറ്റവന്മാരുടെ പത്രത്തിനാണ്‌. അതുകൊണ്ട്‌. നിങ്ങൾക്കതിൽ എന്തു ചെയ്യാനാകും.”

പ്രധാനി വീണ്ടും മുരണ്ടു.

“ലേഖകനാണെന്നായിരുന്നു പരസ്യത്തിൽ..... പക്ഷേയിപ്പോൾ....?”

ഉദ്യോഗാർത്ഥിയുടെ സംശയം.

“അതെ. ലേഖകൻ തന്നെ. വാർത്തകൾ ശേഖരിക്കുക, പരസ്യം പിടിക്കുക, നമ്മുടെ പത്രം ഇല്ലാത്ത മേഖലകളിൽ അത്‌ വിതരണം ചെയ്യുക. തുടങ്ങി ഒട്ടേറെ ജോലികൾ നിങ്ങൾക്കുണ്ടാവും. അതിൽ ആദ്യം പറഞ്ഞത്‌ വലിയ കാര്യമായിട്ടെടുക്കണ്ടാ.... എപ്പടി....?”

ഉദ്യോഗാർത്ഥി സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി പുശ്ചത്തോടെ പുറത്തേക്കിറങ്ങി.

“അപ്പോൾ താങ്കൾക്കീ ജോലി വേണ്ടേ.?”

ഇന്റർവ്യൂ ബോർഡിലെ പ്രധാനി ചോദിച്ചു.

“ഞാനൊരു പശുവിനെ വാങ്ങി വളർത്തിക്കോളാം.”

ഉദ്യോഗാർത്ഥിയുടെ തമാശയ്‌ക്ക്‌ ഇടം കൊടുക്കാതെ അയാൾ പറഞ്ഞു.

“നെസ്‌റ്റ്‌...”

രാമപുരം ചന്ദ്രബാബു

ഉണർവ്വ്‌, കരീലക്കുളങ്ങര.പി.ഒ,

കായംകുളം - 690 572.


Phone: 9446286985
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.