ദേശീയപാതയിൽ ചോരയിൽ പുതഞ്ഞ് ബോധമറ്റ്, ഏറെ നേരം അനാഥമായി കിടന്ന ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിക്കാൻ, മോട്ടോർ സൈക്കിളിലെത്തിയ യുവാവ് തിടുക്കപ്പെട്ടു. ഇരച്ചു വന്ന ഒരു കാറിന് നേരെ അയാൾ കൈ നീട്ടി. കാർ നിർത്തിയ പാടെ ചെറുപ്പക്കാരനെ കാറിലേക്കെടുത്തു കിടത്തി.
കത്തിച്ചു വിട്ടോ....‘ അയാൾ ഡ്രൈവറോട് പറഞ്ഞു.
കാറോടിക്കുന്നതിനിടെ, ഇടക്കിടെ പിറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്ന ഡ്രൈവർ ’നീ ഡ്രൈവിംഗിൽ ശ്രദ്ധിക്ക്. ഇയാളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.‘ അല്പം നിരസത്തോടെ അയാൾ കയർത്തു.
ഏറെ വൈകി വീട്ടിലെത്തിയ അയാൾ നേരെ റൂമിലേക്കോടിക്കേറി തന്റെ കംപ്യൂട്ടർ ഓണാക്കി. ഒരു പ്രത്യേക ഫയൽ തുറന്ന്, അതിൽ നിന്ന് ഒരു പേരും ഒരു സഖ്യയും ഡിലിറ്റ് ചെയ്തു.