പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

രണ്ടു ചെറിയ കഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.അനിൽകുമാർ

കഥ

പുതിയ നിയമം

അവൻ

നമുക്ക്‌ പട്ടണങ്ങളിൽ ചെന്ന്‌ രാപാർക്കാം. തിയറ്ററുകളിൽ സിനിമ മാറിയോ എന്നും ലോഡ്‌ജുകളിൽ മുറികളൊഴിവുണ്ടോ എന്നും നോക്കാം. അവിടെവെച്ച്‌ നിനക്കെന്റെ പ്രേമം തരും.

അവൾ

ചുവന്ന തെരുവിലെ വേശ്യമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടാൽ ഞാൻ കാമപരവശയാണെന്നവനോട്‌ പറയുക.

* * * * * * * * * * * * * * * * * * * * * * * * * *

നീതി

ഉത്സവപറമ്പിലെ ചീട്ടുകളി കൈയോടെ പിടികൂടിയ പോലീസുകാർ കൈമടക്കു വാങ്ങി വീണ്ടും കളി നടത്താൻ അനുമതി നൽകി. പോലീസുകാരും കളിയിൽ ചേർന്നു. കൈമടക്കു വാങ്ങിയ പണവും കൈവശമുളള പണവും പോയപ്പോൾ പോലീസുകാർ വീണ്ടും വിസിൽ മുഴക്കി കൽപ്പിച്ചു. “കളി വീണ്ടും പിടിച്ചിരിക്കുന്നു.”

എം.അനിൽകുമാർ

ലൈഫ്‌ ഇൻഷൂറൻസ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയിൽ സബ്‌ സ്‌റ്റാഫ്‌. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്‌. ഹാസ്യവേദി കേരളാടിസ്ഥാനത്തിൽ നടത്തിയ കവിതാരചനയിൽ മൂന്നാംസ്ഥാനവും മംഗള കലാസാഹിത്യവേദിയുടെ പ്രോത്സാഹനസമ്മാനവും നേടിയിട്ടുണ്ട്‌.

‘പ്രണവം’

മൗവ്വേരി

കോട്ടയം മലബാർ പി.ഒ.

കൂത്തുപറമ്പ്‌

കണ്ണൂർ ജില്ല

670 643
Phone: 04902362952
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.