അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ മേലാകെ നനഞ്ഞ് വീട്ടിലെത്തിയ നിതിനെ സഹോദരൻ ബാബു ശാസിച്ചു.
“നിനക്കൊരു കുട കൂടെ കരുതിക്കൂടായിരുന്നോ?”
പിന്നെ ചേച്ചിയുടെ ശാസന.
“മഴ കഴിഞ്ഞ് ഇറങ്ങിയാൽ പോരായിരുന്നോ?”
അച്ഛൻ പറഞ്ഞു.
“പനിയും ജലദോഷവും വന്ന് രണ്ട് നാൾ കിടക്കുമ്പോ പഠിക്കും”
ഓടി ചെന്ന് ഒരു ടവ്വലെടുത്ത് നിതിന്റെ നനഞ്ഞതല തുടച്ചുകൊണ്ട് അമ്മ പറഞ്ഞു.
നാശം പിടിച്ചമഴ.“