പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സ്ക്രീന്‍ സേവര്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിപുശശി തത്തപ്പിള്ളി

നിലാവിന്റെ നേര്‍ത്ത സംഗീതത്തില്‍ നിഴലുകള്‍ കഥപറയുമ്പോള്‍ ഒരു നിശാശലഭമായി പറക്കുകയായിരുന്നു, അവള്‍ . യാത്രയുടെ ഏതോ മുഹൂര്‍ത്തത്തില്‍ ആലസ്യത്തോടെ കണ്ണുകള്‍ തുറക്കുമ്പോള്‍ കിടക്കയില്‍ തന്റെ ശരീരം കാണാതെ അവള്‍ പരിഭ്രമിച്ചു.

‘’ പേടിക്കേണ്ട നിന്റെ സുന്ദര ശരീരം ഈ സെല്‍ഫോണ്‍ മെമ്മറിയില്‍ ഭദ്രമായുണ്ട്’‘ കാമുകന്‍ അവളെ ചുംബിച്ചാശ്വസിപ്പിച്ചു.

സര്‍വതും മറന്ന് , കാമുകനോടൊപ്പം പ്രണയം പങ്കു വയ്ക്കുന്ന തന്റെ സുന്ദര നഗനശരീരം അവന്റെ സെല്‍ഫോണ്‍ സ്ക്രീനില്‍ കണ്ടപ്പോഴാണ് അവള്‍ക്കാശ്വാസമായത്.

പ്രണയതീക്ഷ്ണതയില്‍ രതിയുടെ ശല്‍ക്കങ്ങള്‍ പൊതിഞ്ഞ് സ്വന്തം ശരീരത്തില്‍ അഴകളവുകളില്‍ അവന്റെ സെല്‍ഫോണ്‍ സ്ക്രീനില്‍ അവള്‍ സ്വയം പ്രതിഷ്ഠിതയായി. ഒപ്പം , സ്നേഹത്തില്‍ ഊഷ്മാവില്‍ ഉരുകിയൊലിക്കുന്ന തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചലനചിത്രങ്ങളില്‍ കയ്യൊപ്പു ചാര്‍ത്തി ഒരു സമ്മാനവും.

മൊബൈല്‍ ടവറുകളില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന നീല നിറമുള്ള പ്രണയഭോഗാസക്തികളിലൂടെ താനൊരു ‘ ഹോട്ട് പീസ്’ ആയി നഗരഗന്ധങ്ങളിലലിഞ്ഞുകൊണ്ടിരിക്കുകയാണെന്നറിയുമ്പോള്‍ ഹൃദയത്തിന്റെ അഗാധകളിലെവിടെയോ , കഴുത്തു ഞെരിക്കപ്പെട്ട പ്രണയത്തിന്റെ നിലവിളികളില്‍ അവള്‍ പ്രകമ്പനം കൊണ്ടു.

ആരുടേതെന്നറിയാത്ത മൊബൈല്‍ ഫോണ്‍ സ്ക്രീനുള്ളില്‍ നിന്നും സ്വന്തം ശരീരത്തെ അടര്‍ത്തിയെടുത്ത്, ഓടി രക്ഷപ്പെടാനാവാതെ കരഞ്ഞു തളര്‍ന്ന്.... പിന്നീട് ചിരിച്ചു മടുത്ത്... വെറും നീല നിറമുള്ള ശരീരമായി , നിലം പതിക്കുമ്പോള്‍ , ആരോ തിരിച്ചേല്‍പ്പിച്ച ചിതലരിച്ചു തുടങ്ങിയ ഹൃദയം അവളുടെ വിയര്‍പ്പില്‍ കുതിര്‍ന്ന കൈവെള്ളക്കുള്ളില്‍ അവസാനത്തെ സ്പന്ദനങ്ങളിലേക്കൂളിയിടുകയായിരുന്നു. മൗനം കിളിര്‍ത്ത് വാക്കുകളായ് മാറുമെന്നും ദൂരങ്ങള്‍ക്കുമേല്‍ ചിറകുകള്‍ മുളക്കുമെന്നുമുള്ള വെറുതെയോരോ വിശ്വാസങ്ങളുമായി.

ദിപുശശി തത്തപ്പിള്ളി

വാഴക്കാല വീട്‌,

തത്തപ്പിളളി. പി.ഒ,

എൻ. പറവൂർ,

പിൻഃ 683520.


Phone: 0484-2440171, 9847321649




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.